വേങ്ങര മണ്ഡലത്തില്‍ ഒരുകോടി രൂപയുടെ വികസന പ്രവൃത്തികള്‍ക്ക് ഭരണാനുമതി

വേങ്ങര മണ്ഡലത്തില്‍ ഒരുകോടി രൂപയുടെ വികസന പ്രവൃത്തികള്‍ക്ക് ഭരണാനുമതി

വേങ്ങര: വേങ്ങര എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും താഴെ പറയുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ എന്‍ എ ഖാദര്‍ എം.എല്‍.എ അറിയിച്ചു. ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ ഒമ്പത് കണ്ണമംഗലം, വേങ്ങര, എ ആര്‍ നഗര്‍ പഞ്ചായത്തുകളില്‍ അഞ്ച്, പറപ്പൂര്‍ പഞ്ചായത്തില്‍ ആറ്, ഊരകത്ത് നാല് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്.
ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ അരിച്ചോള്‍ -ആനോളിപള്ളിപ്പറമ്പ് റോഡ് കോണ്‍ക്രീറ്റിംഗ്, നെടുങ്ങോട്ടുകുളമ്പ്-നിലപ്പറമ്പ് റോഡ് ടാറിംഗ്, ചെറുകുന്ന് മേലെകുളമ്പ് മദ്രസ്സപ്പടി-അമ്പലപ്പടി റോഡ് പുനരുദ്ധാരണം -രണ്ടാം ഘട്ടം, കുറുകുണ്ട് – തയ്യല്‍കുണ്ട് റോഡ് കോണ്‍ക്രീറ്റിംഗ്, പാറക്കോരി -താഴത്തെക്കുണ്ട് വേരേങ്ങല്‍ റോഡ് കോണ്‍ക്രീറ്റിംഗ്, കല്ലംകുത്ത് – നല്ലേങ്ങര ലക്ഷംവീട് കോളനി റോഡ് കോണ്‍ക്രീറ്റിംഗ്, പൊന്നാത്ത് ഇടവഴി- സ്‌കൂള്‍പ്പടി റോഡ് കോണ്‍ക്രീറ്റിംഗ്, നെട്ടിച്ചാടി പടിഞ്ഞാറേക്കര പാത്ത് വേ കോണ്‍ക്രീറ്റിംഗ് റോഡുകള്‍ക്കാണ് തുക അനുവദിച്ചത്. കണ്ണമംഗലം പഞ്ചായത്തില്‍ പടപ്പറമ്പ് – മച്ചിങ്ങല്‍ത്തൊടി റോഡ് കോണ്‍ക്രീറ്റിംഗ്, അച്ചനമ്പലം- പൂവത്തുമാട് റോഡ് കോണ്‍ക്രീറ്റിംഗ്, കല്ലുവെട്ടിക്കുഴി -മലവാരം റോഡ്, കൂവപറമ്പ് – മിനികാപ്പ് റോഡ് കണ്ണമംഗലം തീണ്ടേക്കാട് – പുഴമ്മല്‍ റോഡ്, അച്ചനമ്പലം- വളപ്പില്‍ റോഡ്, മഞ്ഞേങ്ങര -മന്തിത്തോട് പാത്ത് വേ റോഡുകള്‍ക്കും എആര്‍ നഗര്‍ പഞ്ചായത്തില്‍ സബ് സെന്റര്‍- കാരശ്ശേരിപറമ്പ് റോഡ് കോണ്‍ക്രീറ്റിംഗ്, റിയാബസാര്‍ പൊറ്റാന്‍പാടം റോഡ് കോണ്‍ക്രീറ്റിംഗ്, മമ്പുറം -മൂഴിക്കല്‍ പുല്‍പറമ്പ് റോഡ് ടാറിംഗ്., വെട്ടം -പാത്തിക്കല്‍ പാത്ത് വേ ടാറിംഗ്., കളത്തില്‍പ്പുറായ അംഗന്‍വാടി കരിപ്പായില്‍മാട് റോഡ് കോണ്‍ക്രീറ്റിംഗ് ജോലികള്‍ക്കുമാണ് തുക അനുവദിച്ചത്. വേങ്ങരയില്‍ പത്ത്മൂച്ചി കോരംകുളങ്ങരപ്പള്ളി റോഡ, വലിയോറപ്പാടം കോരംകുളങ്ങരപ്പള്ളി റോഡ്, പാക്കടപ്പുറായ ഖുമേനി – താവയില്‍ അരു റോഡ്, താവയില്‍ അരു – കുറ്റൂര്‍പ്പാടം റോഡുകള്‍ക്കും ഊരകത്ത് ആയിശാബാദ് – എക്കാലുങ്ങല്‍ റോഡ്, തേക്കില്‍ പള്ളിയാളി റോഡ് ടാറിംഗ്, മാലറമ്പ് റോഡിനും ഭരണാനുമതി ലഭിച്ചു. ഊരകം പഞ്ചായത്തിലെ വില്ലേജ് പുളിക്കല്‍പറമ്പ് റോഡ്, താഴേക്കാട്ടുപ്പടി പൂക്കയില്‍ റോഡ്, കടവത്ത് തേക്കില്‍ റോഡ്, എടയാട്ട്പറമ്പ് വേങ്ങാട്ട് കുണ്ട് റോഡ്, തൂമ്പത്ത്‌ചോല തെക്കേകുളമ്പ് റോഡ്, കുറ്റിയാപ്ര മലയാരമ്മ ഇടവഴി റോഡ, ആലുങ്ങല്‍മാട് പാത്തിക്കല്‍പ്പാടം റോഡിനും ഭരണാനുമതി ലഭിച്ചു.

Sharing is caring!