അങ്ങാടിപ്പുറം എക്സ്പ്രസ്’ വി.പി അലീന വീണ്ടും ദേശീയ മീറ്റിലേക്ക്

പെരിന്തല്‍മണ്ണ: ‘അങ്ങാടിപ്പുറം എക്സ്പ്രസ്’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വി.പി അലീന വീണ്ടും സിബിഎസ്ഇ നാഷണല്‍ അത്ലറ്റിക് മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പാലായില്‍ നടന്ന സിബിഎസ്ഇ ഓള് കേരള, ലക്ഷദ്വീപ് അത്ലറ്റിക് മീറ്റില്‍ അണ്ടര്‍ 17 വിഭാഗത്തിലെ 800 മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയാണ് ഈ മിടുക്കി ദേശീയ മീറ്റിനെത്തുന്നത്. കഴിഞ്ഞ വര്‍ഷവും പെരിന്തല്‍മണ്ണ ഐഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെ പ്രതിനിധീകരിച്ച് ട്രാക്കിലിറങ്ങി അണ്ടര്‍ 14ല്‍ 800 മീറ്ററില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ നാലാം സ്ഥാനമാണ് അലീന നേടിയത്. ഈ ഇനത്തിന് പുറമെ, 1500 മീറ്ററിലും അലീന മത്സരിക്കുന്നുണ്ട്. അങ്ങാടിപ്പുറം പഞ്ചായത്ത് അംഗം വി പി ഷെരീഫിന്റെയും തിരൂര്‍ ആര്‍ടിഎ ഓഫീസിലെ ഉദ്യോഗസ്ഥയായ സബിതയുടെയും മകളാണ്.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]