വയോധികനെ തട്ടിക്കൊണ്ടുപോയ കേസില്‍ നന്നമ്പ്രയിലെ യൂത്ത് ലീഗ് നേതാവ് പുറത്തുകൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ

വയോധികനെ തട്ടിക്കൊണ്ടുപോയ കേസില്‍ നന്നമ്പ്രയിലെ യൂത്ത് ലീഗ് നേതാവ് പുറത്തുകൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ

 

താനൂര്‍: വയോധികനെ തട്ടിക്കൊണ്ടുപോയ കേസില്‍ നന്നമ്പ്രയിലെ യൂത്ത്‌ലീഗ് നേതാവ് പനയത്തില്‍ ജാഫറിന്റെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ നന്നമ്പ്ര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. അരകോടി രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ തട്ടികൊണ്ടു പോയ കേസില്‍ രണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളെ തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
തട്ടികൊണ്ടു പോകല്‍ സംഘവുമായി ബന്ധപ്പെട്ട് ജാഫര്‍ അടക്കം 8 ഓളം പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച സൂചനകളെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് രണ്ട് പ്രതികളെ പിടികൂടിയത്. എന്നാല്‍ ജാഫര്‍ അടക്കമുള്ളവരുടെ പങ്ക് നിസ്സാര വത്കരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തിട്ടുള്ളത്.
ഉന്നത ലീഗ് നേതാക്കള്‍ ഇടപെട്ടാണ് ജാഫര്‍ അടക്കമുള്ളവരെ കേസില്‍ നിന്നും ഒഴിവാക്കിയത് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ക്വട്ടേഷന്‍ സംഘമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.#

Sharing is caring!