അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല

അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല

മഞ്ചേരി: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. കേസിന്റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) യില്‍ പുരോഗമിക്കവെ നാലു പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട അതീഖുറഹ്മാന്റെ സഹോദരനുമായ കീഴുപറമ്പ് നടുപ്പാട്ടില്‍ താമസിക്കും ചെമ്രക്കാട്ടൂര്‍ കുറുവങ്ങാടന്‍ മുക്താര്‍ (32), നാലാം പ്രതി താഴെ കുനിയില്‍ താഴത്തെയില്‍ കുന്നത്ത് ചോലയില്‍ ഉമ്മര്‍ (40), ഏഴാം പ്രതി കുനിയില്‍ ചെറുമാംകുന്ന് ആങ്ങാടന്‍ ഫദലു റഹ്മാന്‍ (26), എട്ടാം പ്രതി കുനിയില്‍ കിഴക്കെതൊടി മുഹമ്മദ് ഫത്തീന്‍ (25) എന്നിവര്‍ക്ക് ജില്ലാ സെഷന്‍സ് കോടതി 2012 സെപ്തംബര്‍ 12ന് അനുവദിച്ച ജാമ്യമാണ് വിചാരണ കോടതി റദ്ദാക്കിയത്. പ്രതികള്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അതിനാല്‍ പ്രതികള്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും കാണിച്ച് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി കോടതി അംഗീകരിക്കുകയായിരുന്നു.

Sharing is caring!