യൂത്ത്ലീഗിനെ ട്രോളി വടശേരി ഹസ്സന് മുസ്ല്യാര്‍

മലപ്പുറം: വി.എസ് അച്യുതാനന്ദന്റെ മരിച്ച സഹോദരന്റെ ഭാര്യ സരോജിനിക്ക് സഹായം നല്കിയ യൂത്ത്ലീഗ് നടടപി ട്രോളി വടശേരി ഹസ്സന് മുസ്ല്യാര്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസ സഹായം ലഭിക്കാതെ വിഷമിച്ച സരോജിനിക്ക് യൂത്ത്ലീഗ് കഴിഞ്ഞ ദിവസം പതിനായിരം രൂപ നല്‍കിയിരുന്നു. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് യൂത്ത്ലീഗിനെ പരിഹസിച്ച് വടശേരി ഹസ്സന് മുസ്ല്യാര്‍ രംഗത്തുവന്നത്.
മുസ് ലിം യൂത്ത് ലീഗ് ഇന്നലെ നടത്തിയ സമരം ശ്രദ്ധേയമായി. ചുരുങ്ങിയ ചിലവില്‍, ആളപായമില്ലാതെ, കൂടുതല്‍ പബ്ലിസിറ്റിയും ,കാര്യസാധ്യതയും എങ്ങനെ ഒപ്പിച്ചെടുക്കാമെന്ന് യൂത്ത് ലീഗ് കാണിച്ചു തന്നിരിക്കുന്നുവെന്ന്് തുടങ്ങുന്ന പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:
സമരം
മുസ് ലിം യൂത്ത് ലീഗ് ഇന്നലെ നടത്തിയ സമരം ശ്രദ്ധേയമായി. ചുരുങ്ങിയ ചിലവില്‍, ആളപായമില്ലാതെ, കൂടുതല്‍ പബ്ലിസിറ്റിയും ,കാര്യസാധ്യതയും എങ്ങനെ ഒപ്പിച്ചെടുക്കാമെന്ന് യൂത്ത് ലീഗ് കാണിച്ചു തന്നിരിക്കുന്നു. സമര തൊഴിലാളികളെല്ലാം ഈ വഴിക്ക് ചിന്തിച്ചെങ്കിലെന്നാശിക്കുകയാണ് .വഴി തടഞ്ഞും, കടകളടപ്പിച്ചും, വാഹനങ്ങള്‍ തകര്‍ത്തും, മനുഷ്യരെ ദ്രോഹിച്ചും, സമരം ചെയ്ത് പാര്‍ട്ടി ചെറുതാക്കുന്നവര്ക്കിടയില് യൂത്ത് ലീഗ് മാതൃകയായിരിക്കുകയാണ് .വിഷയത്തിലേക്ക് വരാം. മുന്‍ മുഖ്യമന്ത്രിയും സ്ഥിരം ലീഗ് വിരോധിയുമായ വി എസ് അച്ചു ദാനന്ദന്റെ സഹോദരന് പരേതനായ വി എസ് പുരുഷോത്തമന്റെ വിധവ പുന്നപ്ര പറവൂര്‍ അശോക് ഭവനില്‍ സരോജിനി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസ വിഹിതത്തിനായി നടന്നു മടുത്തു. പ്രളയത്തില്‍ തകര്‍ന്ന വീടിന്റെ അറ്റകുറ്റപണികള്‍ക്കാണ് അവര്‍ സര്‍ക്കാറിനെ സമീപിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. പതിനായിരം രൂപ അനുവദിച്ചതായി വിവരവും കിട്ടി. പിന്നീട് ഇന്നലെ വരെ നടത്തമായി. വില്ലേജില്‍ ചെന്നാല്‍ ബാങ്കില്‍ പോയി നോക്കാന്‍ കല്പന, ബാങ്കിലെത്തിയാല് പണം എത്തിയില്ലന്ന് മറുപടി.ഇണ തുണയില്ലാത്ത , വൃദ്ധയായ സരോജിനി നടന്ന് വലഞ്ഞു. സംഗതി വാര്‍ത്താ യാ യി. പ്രളയ ദുരിതബാധിതരായ ആയിരങ്ങളുടെ അവസ്ഥ ഇത് തന്നെയാണങ്കിലും സരോജിനി മാത്രം വാര്‍ത്തയാകാന്‍ കാരണം പിണറായി ഭരണം പരിഷ്കരിപ്പിക്കാന് ഏല്പിക്കപ്പെട്ട അച്ചു ദാനന്ദന്റെ ബന്ധുവായി എന്നതാണ്. യൂത്ത് ലീഗ് ഏറ്റെടുക്കാന്‍ കാരണവും അത് തന്നെ. അല്ലാതെ മലപ്പുറത്ത് സരോജിനിമാര്‍ ഇല്ലാത്തത് കൊണ്ടല്ല. സംഗതി എന്തായാലും നന്നായി. യൂത്ത് ലീഗ് സരോജിനിക്ക് പതിനായിരം രൂപ നല്കി.പ്രളയ ബാധിതര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാനാണ് പുതിയ സമര രീതിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.മുമ്പ് മലപ്പുറത്ത് മൂന്ന് പേരും ഒരു പോലീസും മരിക്കാനിടയായ സമരത്തേക്കാള്‍ വാര്‍ത്താപ്രാധാന്യവും കിട്ടി. ഇനി സര്‍ക്കാര്‍ പ്രഖ്യപിച്ച തുക എന്നെങ്കിലും ലഭിക്കുന്ന മുറക്ക് സരോജിനി യൂത്ത് ലീഗിന് തിരിച്ചേല്പിച്ചാല് കൂടുതല്‍ വാര്‍ത്തയാവുകയും ചെയ്യും.
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് [...]