പ്രളയ ദുരിതാശ്വാസ രംഗത്തെ സന്നദ്ധ സംഘടനകളുടെ സേവനം മാതൃകാപരം. മന്ത്രി കെ.ടി.ജലീൽ

പ്രളയ ദുരിതാശ്വാസ രംഗത്തെ സന്നദ്ധ സംഘടനകളുടെ സേവനം മാതൃകാപരം. മന്ത്രി കെ.ടി.ജലീൽ

താനാളൂർ .കേരളം കണ്ട’ നുറ്റാണ്ടിലെ മഹാപ്രളയത്തിലും തുടർന്ന് നടന്ന പുനരധിവാസ പ്രവർത്തനത്തിലും ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ചെയ്ത സേവനങ്ങൾ മാതൃകാപരമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി.ജലീൽ പറഞ്ഞു.

താനാളൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രളയകാല പ്രവർത്തനകളിൽ പങ്കാളികളായ ക്ലബ്ബുകളെയും
സന്നദ്ധ സംഘടനകളെയും അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ വി.അബ്ദുറഹിമാൻ എം.എൻ.എ അദ്ധ്യക്ഷത വഹിച്ചു.
താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.മുജീബ് ഹാജി, വൈസ് പ്രസിഡണ്ട് കെ.എം.മല്ലിക ടീച്ചർ,
സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്.സഹദേവൻ, സെക്രട്ടറി എം.രമണി, ക്ലബ്ബ് കോഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ മുജീബ് താനാളൂർ എന്നിവർ പ്രസംഗിച്ചു.

Sharing is caring!