സര്‍ക്കാരിന്റെ പ്രളയദുരിതാശ്വാസം കിട്ടാതെ വി.എസിന്റെ സഹോദര ഭാര്യയും വലഞ്ഞു, സഹായിച്ചത് യൂത്ത്‌ലീഗുകാര്‍

സര്‍ക്കാരിന്റെ പ്രളയദുരിതാശ്വാസം കിട്ടാതെ വി.എസിന്റെ സഹോദര ഭാര്യയും വലഞ്ഞു,  സഹായിച്ചത് യൂത്ത്‌ലീഗുകാര്‍

മലപ്പുറം: പ്രളയ ദുരിതാശ്വാസമായ പതിനായിരം രൂപ കിട്ടാന്‍ വി.എസിന്റെ സഹോദരന്‍ പരേതനായ പുരുഷോത്തമന്റെ ഭാര്യ സരോജിനി വില്ലേജ് ഓഫിസ് കയറിയിറങ്ങിയത് അഞ്ചു തവണ. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസം വി.എസിന്റെ കുടുംബത്തിനു പോലും കിട്ടിയിട്ടില്ല എന്നറിഞ്ഞാണ് ആലപ്പുഴയിലെ യൂത്തു ലീഗുകാര്‍ പതിനായിരം രൂപ ധനസഹായവുമായി എത്തിയത്.

സഹായം ഒരര്‍ഥത്തില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധവുമായി. പറവൂര്‍ വില്ലേജ് ഓഫിസിലും ബാങ്കിലും മാറിമാറി കയറിയ സരോജിനിക്ക്&ിയുെ; നിരാശയായിരുന്നു ഫലം.

ഇക്കഴിഞ്ഞ പ്രളയത്തില്‍ സരോജിനിയുടെ വീടിനകം വരെ വെള്ളം നിറഞ്ഞിരുന്നു. രണ്ടു മക്കളോടൊപ്പമാണ് പറവൂര്‍ അശോക ഭവനില്‍ കഴിയുന്നത്. താല്‍കാലിക സഹായം ലഭിച്ചെങ്കിലും സര്‍ക്കാര്‍ സഹായം എന്നെങ്കിലും കിട്ടില്ലേ എന്നായിരുന്നു സരോജിനി അമ്മയുടെ ചോദ്യം.

Sharing is caring!