നാട്ടിലേക്ക് മടങ്ങുന്നതിനിടെ ദുബൈ വിമാനത്തവളത്തില്‍ എത്തിയ തിരൂര്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

ദുബൈ :മലപ്പുറം തിരൂര്‍ മാവുംകുന്ന് പരേതനായ മേനോത്തില്‍ പൂപ്പറമ്പില്‍ ചേക്കു ഹാജി എന്ന ബാവയുടെ മകന് മുഹമ്മദ് നിയാസ് (45) ദുബൈയില്‍ മരിച്ചു.
കഴിഞ്ഞ ശനിയാഴ്ച്ച കാലത്ത് നാട്ടിലേക്ക് പോവാനായി ദുബൈ എയര്‍പോര്‍ട്ടില്‍ എത്തിയ നിയാസ് എമിഗ്രേഷന്‍ നടപടിക്കിടെ കുഴഞ്ഞു
വീണതിനെ തുടര്‍ന്ന് ദുബൈ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി
തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച്ച കാലത്ത്അസൂഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമാണുണ്ടായത്. അബൂദാബി കണ്‍സ്ട്രക്ഷന്‍ ജനറല്‍ കോണ്ട്രാക്ടിംഗ് ഹൗസ് എന്നകമ്പനിയില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന നിയാസ് അസൂഖത്തെ തുടര്‍ന്ന് ചികിത്സക്കായി നാട്ടില്‍ പോവാനായാണ് ദുബൈ എയര്പോര്ട്ടില്എത്തിയത്.
ഖദീജയാണ് മാതാവ്. ഭാര്യ സലീന ആതവനാട്. മകന് ദില്‍വര്‍ കമ്പ്യുട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍ : നൗഷാദ്
(സെക്യൂരിറ്റി ഹെഡ് ബുര്‍ജുല്‍ അറബ് ദുബൈ ), വഹീദ. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് തിരൂര്‍ കോരങ്ങത്ത് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]