താനൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം, സ്വത്തം ഭര്‍ത്താവിന്റെ കഴുത്തറത്തത് ഭാര്യ

താനൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം,  സ്വത്തം ഭര്‍ത്താവിന്റെ കഴുത്തറത്തത് ഭാര്യ

മലപ്പുറം: താനൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം. താനൂരില്‍ യുവാവിനെ തലക്കടിച്ചുകൊന്ന കേസിലെ പ്രതി ബഷീര്‍ നാട്ടിലെത്തിയതു കൃത്യം നടത്താന്‍ വേണ്ടി മാത്രം. ഇയാളുടെ നാട്ടിലേക്കുള്ള വരവു ബന്ധുക്കള്‍ പോലും അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴുത്തു മുറിക്കാനുപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല.

കൊല്ലപ്പെട്ട സവാദിന്റെ ഭാര്യ സൗജത്താണ് കേസിലെ കൂട്ടുപ്രതി. സവാദിന്റെ കഴുത്ത് അറുത്തത് സൗദത്താണെന്നും മൊഴിയുണ്ട്. ബഷീറിനായി അന്വേഷണം ഊര്‍ജിതമാക്കി. ബഷീറും സൗജത്തും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. ഇരുവരും ഒരുമിച്ചു താമസിക്കാന്‍ വേണ്ടിയാണു കൊലപാതകം നടത്തിയത്. കൊലപാതകത്തിനായി വിദേശത്തുനിന്ന് രണ്ടു ദിവസത്തെ അവധിക്കാണ് ബഷീര്‍ നാട്ടിലെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ വീടിന്റെ മുന്‍വശത്തെ വരാന്തയില്‍ ഉറങ്ങുകയായിരുന്ന സവാദിന്റെ തലക്കിടിച്ചത് ബഷീറാണ്.

മരണം ഉറപ്പാക്കാന്‍ കഴുത്തു പാതി മുറിച്ചതു ഭാര്യ സൗജത്തും. മംഗലാപുരം വിമാനത്താവളത്തിലെത്തിയ പ്രതിയെ തെയാലയിലെ സവാദിന്റെ വീട്ടിലെത്തിച്ചതു സുഹൃത്ത് സൂഫിയാനാണ്. രക്തം പുരണ്ട വസ്ത്രങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചതും ഈ സുഹൃത്താണ്. ഇയാള്‍ കാസര്‍കോടുവച്ച് പിടിയിലായിട്ടുണ്ട്. ബഷീര്‍ വിദേശത്തേക്കു കടന്നോ എന്ന അന്വേഷണത്തിലാണ്

Sharing is caring!