നിലമ്പൂരില്‍ അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സി.പി.എം നടത്തുന്നത് പണാധിപത്യവും ജനാധിപത്യംഅട്ടിമറിക്കലും കുതിര കച്ചവടവുമെന്ന് യു.ഡി.എഫ്

പൂക്കോട്ടുംപാടം: സി.പി.എം ന്റെ പണാധിപത്യത്തിനും ജനാധിപത്യം അട്ടിമറിക്കുന്ന കുതിര കച്ചവടത്തിനും എതിരെ അമരമ്പലം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ര്ടീയ വിശദീകരണ യോഗവും പ്രകടനവും നടത്തി. യോഗം മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പൂക്കോട്ടുംപാടം ടൗണില്‍ വെച്ച് നടന്ന രാഷ്ര്ടീയ വിശദീകരണ യോഗത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ നാസര്‍ബാന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി വി.വി.പ്രകാശ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മയില്‍ മൂത്തേടം, സാംസ്കാരിക സാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്ത് , ഐ.ന്.ടി.യു.സി ജില്ലാ സെക്രട്ടറി എന്‍.എ.കരിം, നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഇഖ്ബാല്‍ മുണ്ടേരി, കേരള കോണ്‍ഗ്രസ്സ് ജെ യൂത്ത് വിങ്ങ് പ്രസിഡന്റ് സമീര്‍ പുളിക്കല്‍, തോമസ് പുലിക്കുന്നിയേല്, എ.ഗോപിനാഥ്, വി.പി.അബ്ദുള്‍ കരിം, തങ്ങള്‍ പ്രസംഗിച്ചു. മുസ്ലിം ലീഗ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ അമരമ്പലത്തെ സി.പി.എം നയങ്ങള്‍ക്കെതിരെ പ്രതിക്ഷേധമിരമ്പി. പ്രകടനത്തിന് പി.ജി.സന്തോഷ്, കെ.ടി.അലവി കെ.കുട്ടി, അന്‍വര്‍ കൈനോട്ട്, ശിവദാസന്‍ ഉള്ളാട്, ഫവാസ് പൂന്തുരുത്തി തുടങ്ങിയവര്‍ നേതൃത്വം നല്കി.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]