ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതോടെ പ്രവാസികള്‍ക്ക് നേട്ടം

റിയാദ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതോടെ വിദേശ വിനിമയ നിരക്കില്‍ വന്‍ ഉയര്‍ച്ച. കുത്തനെ മൂല്യമിടിഞ്ഞ രൂപ ഇന്നലെ ഡോളറിനെതിരെ 73.34 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. ചൊവ്വാഴ്ച്ച വൈകീട്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം 72.93 ആയിരുന്നത് ബുധനാഴ്ച്ച രാവിലെ 41 പൈസ വര്‍ധിച്ചതാണ് റെക്കോര്‍ഡ് ഭേദിക്കുന്നത്.
ഇതോടെ ഇന്ത്യന്‍ രൂപയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇത് തിരിച്ചു പിടിക്കുകയെന്നത് അസാധ്യമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. രൂപയുടെ വിലയിടിവ് നാട്ടില്‍ പണപ്പെരുപ്പത്തിനും അതുവഴി വിലക്കയറ്റത്തിനും ഇടയാക്കുമെങ്കിലും വിനിമയ നിരക്കിലെ ഇടിവ് പ്രവാസികള്‍ക്ക് ആശ്വാസകരമാണ്.
അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക ക്രയവിക്രയത്തില്‍ ഇന്ത്യന്‍ രൂപ കൂപ്പു കുത്തുന്നതോടെ ഗള്‍ഫ് കറന്‍സിയുമായുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്.
മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികളുടെ ആശാ കേന്ദ്രങ്ങളായ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ജോലി ആശങ്കക്കിടയില്‍ ഇത് തെല്ലാരാശ്വാസമാണ്. സഊദി, ഖത്തര്‍, ഒമാന്‍ റിയാലുകളും യുഎഇ ദിര്‍ഹം, ബഹ്റിന്‍, കുവൈത്ത് ദിനാറുമെല്ലാം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.
പ്രമുഖ എക്സ്ചേഞ്ച് വെബ്സൈറ്റ് പ്രകാരം സഊദി റിയാല്‍ 19.55 രൂപക്ക് മുകളിലാണ് വിപണം നടക്കുന്നത്. 20.14 രൂപയിലാണ് ഖത്തര്‍ റിയാലിന് ലഭിക്കുന്നത്. 19.97 ദിര്‍ഹത്തിലാണ് യുഎഇയുടെ നില. കുവൈത്ത് ദിനാറിന് 241.46 രൂപയാണ് ലഭിക്കുന്നത്. ബഹ്റൈന്‍ ദിനാര്‍ 195.08 രൂപയും ഒമാനി റിയാല്‍
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]