സഹപാഠിക്ക് സ്‌നേഹ വീടൊരുക്കി ചെറുകുളമ്പ് ഐ.കെ.ടി.സ്‌കൂള്‍

മലപ്പുറം: സഹപാഠിക്ക് സ്‌നേഹ വീടൊരുക്കി ചെറുകുളമ്പ് ഐ.കെ.ടി.സ്‌കൂള്‍ മാതൃകയായി.പാങ്ങ് ഗാന്ധി നഗറിലെ സനുഷ ക്കാണ് സഹപാഠികളും അദ്ധ്യാപകരും ചേര്‍ന്നാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.വീടിന്റെ താക്കോല്‍ ദാനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിര്‍വ്വഹിച്ചു.
എസ്.പി.സി, റെഡ് ക്രോസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള ശ്രമ ഫലമായാണ് വീട് യാഥാര്‍ത്ഥ്യമായത്. ചടങ്ങില്‍ കുറുവ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുല്ലപ്പള്ളി യൂസുഫ് അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് ആര്‍.ഇന്ദിരാഭായ്, നാസര്‍ കാലടി, മാനേജ്‌മെന്റ് പ്രതിനിധി സാദിഖലി തങ്ങള്‍, ഹമീദലി തങ്ങള്‍, പി.ടി.എ വൈസ് പ്രസിഡണ്ട് പി.അബ്ദുല്‍ ഗഫൂര്‍, രമേശന്‍ എം.എം, മീര.എം എന്നിവര്‍ സംസാരിച്ചു.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]