അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മലപ്പുറത്ത് യോഗവും സംഗീത സമര്‍പ്പണവും നടത്തി

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മലപ്പുറത്ത് യോഗവും സംഗീത സമര്‍പ്പണവും നടത്തി

മലപ്പുറം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മലപ്പുറത്ത് യോഗവും വയലിനിസ്റ്റ് കോട്ടമ്പള്ളി ഗോപകുമാറും കീബോഡിസ്റ്റ് സുജിത്ത് ലാലും ചേര്‍ന്ന് സംഗീത സമര്‍പ്പണവും നടത്തി.

കെ.എസ്.ആര്‍.ടി.സി. പരിസരത്ത് വെച്ച് നടന്ന പരിപാടിയില്‍ ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.

ഗായകന്‍ സമീര്‍ ബിന്‍സി, സംഗീത സംവിധാകരായ ശിവദാസ് വാര്യര്‍, മുഹ്സിന്‍ കുരിക്കള്‍,ബഷീര്‍ പെരുമ്പള്ളി, ഹാരിസ് ആമിയന്‍, സി.കെ.സാദിഖലി, മുസ്തഫ പള്ളിത്തൊടി, സമീര്‍ പണ്ടാറക്കല്‍,എ.വി.മുഹമ്മദലി, സമീര്‍ ബാബു, കുഞ്ഞിമൊയ്തീന്‍, നജ്മുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

ഗായകരായ ഷാനവാസ്, ഇമാം മജ്ബൂര്‍, മിഥുലേഷ്, അബ്ദുല്‍ ഹയ്യ് എന്നിവര്‍ ഗാനമാലപിച്ചു.

Sharing is caring!