മുക്കുപണ്ടംപണയംവെച്ച് 10ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍

മുക്കുപണ്ടംപണയംവെച്ച് 10ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍

മലപ്പുറം: മലപ്പുറം ടൗണിലെ സ്വകാര്യ പണമിടപാട് കേന്ദ്രത്തില്‍ മുക്കുപണ്ടം ഈട് വെച്ച് പത്ത് ലക്ഷം രൂപയിലധികം തട്ടിയകേസില്‍ പ്രതി പിടിയില്‍. കോഡൂര്‍ മങ്ങാട്ടുപാലം പലേക്കോടന്‍ മുഹമ്മദ് മുസമ്മില്‍(28)നെയാണ് മലപ്പുറം സി.ഐ എ. പ്രേംജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പതിനാല് തവണകളായാണ് മുക്കുപണ്ടം പണയം വെച്ച് പ്രതി തട്ടിപ്പ് നടത്തിയത്. ഒരേതരം ആഭരണങ്ങള്‍ പലതവണ ഈട് വെച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം വ്യാജമെന്ന് കണ്ടെത്തിയത്. എസ്.ഐ. മുഹമ്മദ് റഫീഖ്, എസ്.സി.പി.ഒമാരായ രജീഷ്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Sharing is caring!