സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ മലപ്പുറം ജില്ലാ ടീമിന് മലപ്പുറത്ത് സ്വീകരണം നല്‍കി

സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ മലപ്പുറം ജില്ലാ ടീമിന് മലപ്പുറത്ത് സ്വീകരണം നല്‍കി

മലപ്പുറം : 44-ാമത് സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ മലപ്പുറം ജില്ലാ ടീമിന് മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് സ്വീകരണം നല്‍കി. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. അബ്ദുല്‍ കരീമും, ജില്ലാ സെക്രട്ടറി സുരേന്ദ്രന്‍ മങ്കട എന്നിവര്‍ ടീം അംഗങ്ങള്‍ക്ക് ഉപഹാരംനല്‍കി. ചടങ്ങില്‍ കെ എഫ് എ ട്രഷറര്‍ പ്രൊഫ. പി. അഷ്‌റഫ്, സി സി മെമ്പര്‍ മുഹമ്മദ് സലീം, ഡിഎഫ് എ വൈസ് പ്രസിഡന്റ് സി കെ അബ്ദുറഹിമാന്‍, ജോ. സെക്രട്ടറി കെ നയീം, ട്രഷറര്‍ സി സുരേഷ്, എന്‍ അബ്ദുല്‍ സലാം, അക്ബര്‍, സൂപ്പര്‍ അഷ്‌റഫ്, ചേക്കുപ്പ ഖാദര്‍, സമദ്് പറച്ചിക്കോട്ടില്‍, വാളന്‍ സമീര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!