ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, അപകടത്തില്‍ ദുരൂഹത

ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, അപകടത്തില്‍ ദുരൂഹത

എടവണ്ണപ്പാറ: വാഴക്കാട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാള്‍ മരിച്ചു. വാഴക്കാട് തിരുവാലൂര്‍ സ്വദേശി എടത്തൊടിക ആസിഫ് (23) മരണപെട്ടു, എടത്തൊടി മുഹമ്മദാലിയുടെ മൂന്നാമത്തെ മകനാണ്. ഹാരിസ് സഹോദരനും റസിയ സഹോദരിയുമാണ് സഹയാത്രികന്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ മുബഷിറിനെ (23)ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.തലേദിവസം ഗള്‍ഫില്‍ നിന്നെത്തിയ മുബഷിര്‍ ഇന്നോവ കാര്‍ ഡ്രൈവര്‍ ഖാദറിനെ അടിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതാണ്, വര്‍ഷങ്ങളായി ഖാദറിന്റേയും മുബഷിറിന്റേയും വീട്ടുകാര്‍ തമ്മിലുള്ള പകയുടെ ബാക്കിയാണെന്നും ഇതില്‍ സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഇന്നോവയിലുണ്ടെന്ന് പറയുന്ന കാദറിന് വേണ്ടി പോലീസ് തെരച്ചില്‍ തുടരുന്നു.

Sharing is caring!