കാട്ടിലങ്ങാടി ഗവ. സ്‌കൂളിന് സമീപം 13കുപ്പി മദ്യവുമായി യുവാവ് പിടിയില്‍

കാട്ടിലങ്ങാടി ഗവ. സ്‌കൂളിന് സമീപം 13കുപ്പി മദ്യവുമായി യുവാവ് പിടിയില്‍

താനൂര്‍: കാട്ടിലങ്ങാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം 13കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി യുവാവ് പോലീസ് പിടിയിലായി. തയ്യാല വെങ്ങാട്ടമ്പലത്തിന് സമീപം തിരുനിലത്ത് നിഖിലേഷാ(27)ണ് താനൂര്‍ പൊലീസ് പിടിയിലായത്.
കാട്ടിലങ്ങാടിയിലും, പരിസരങ്ങളിലും വ്യാജമദ്യ വില്‍പന നടന്നു വരുന്നതായി നാട്ടുകാര്‍ പലതവണയായി പരാതിപ്പെട്ടിരുന്നു. മാത്രമല്ല സ്‌കൂളിലെ ടാപ്പുകളും, മൂത്രപ്പുയിലെ ക്ലോസറ്റുകള്‍ എന്നിവ തകര്‍ക്കലും ഇവിടെ പതിവാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനിടയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. #

Sharing is caring!