ഹിന്ദുസ്ഥാന്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ് കേരള ഘടകമായി

മലപ്പുറം: ഹിന്ദുസ്ഥാന്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ് കേരള ഘടകം രൂപീകരിച്ചു. കോട്ടക്കല്‍ ഇസ്ലാഹിയ പബ്ലിക് സ്കൂളില്‍ വച്ചു നടന്ന രൂപീകരണ യോഗത്തില്‍ നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ കിഷോര്‍ സിങ് ചോഹാന്‍ നാഷനല്‍ ചീഫ് കമ്മിഷണര്‍ ഡോ.എസ്.കെ.നന്ദ പുറത്തിക്കിയ രൂപീകരണ ഉത്തരവ് സംസ്ഥാന ഭാരവാഹികള്‍ക്കു കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാന്‍ സ്കൗട്ട് സംസ്ഥാന ചെയര്മാന് എം.അബ്ദുല്‍ നാസര്‍ അധ്യക്ഷത വാഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറല്‍ എം.ജൗഹര്‍ സത്യവാചകം ചൊല്ലികൊടുത്തു.
ഹിന്ദുസ്ഥാന്‍ സ്കൗട്ട് കര്‍ണാടക ചെയര്മാന് ഡോ.അര്‍ഷാദ് അഹമ്മദ് സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചു. ഹെഡ്ക്വാര്‍ട്ടര്‍ ട്രെയിനിങ് കമ്മിഷണര്‍ അന്‍സാര്‍ പാഷ, സഹോദയ സംസ്ഥാന പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്, അംബിക മനോജ്, എസ്.സ്മിത, മുഹമ്മദ് യാസിര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ മുഴുവന്‍ സിബിഎസ്ഇ സ്കൂളുകളിലും ഹിന്ദുസ്ഥാന്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
ദേശീയ എക്സിക്യൂട്ടീവ് ഭാരവാഹികള്‍ക്ക് തിരുവനന്തപുരം രാജ്ഭവനില്‍ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കും. സംസ്ഥാന ഭാരവാഹികളായി എം.അബ്ദുല്‍ നാസര്‍ (ഗുഡ്വില് ചെയര്മാന്), എം.ജൗഹര്‍ ഇസ്ലാഹിയ (സെക്രട്ടറി ജനറല്‍), ഡോ.ദീപ ചന്ദ്രന് (ശബരിഗിരി ട്രെഷറര്‍), ജേക്കബ് സെബാസ്റ്റ്യന്‍ (ട്രെയിനിങ് കമ്മിഷണര്‍), വിനോദ്.ജി.നായര്‍ (ജോയിന്റ് സെക്രട്ടറിസ്കൗട്ട്), ബി.ബിന്ദു (ജോയിന്റ് സെക്രട്ടറിഗൈഡ്) എന്നിവരെ തിരഞ്ഞെടുത്തു
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]