തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും സ്വര്‍ണ്ണാഭരണം മോഷ്ടിച്ച കേസില്‍ രണ്ട് തമിഴ് യുവതികള്‍ പിടിയില്‍

തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും സ്വര്‍ണ്ണാഭരണം മോഷ്ടിച്ച കേസില്‍ രണ്ട് തമിഴ് യുവതികള്‍ പിടിയില്‍

തിരൂര്‍: തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കുഞ്ഞിന്റെ സ്വര്‍ണ്ണാഭരണം മോഷ്ടിച്ച കേസില്‍ രണ്ട് തമിഴ് യുവതികളെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് മധുരക്ക് സമീപം വടിപ്പെട്ടി സ്വദേശി ജ്യോതി(22), ദേവസേന(35) എന്നിവരെയാണ് മഞ്ചേരി പോലീസിന്റെ സഹായത്തോടെ തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം തിരൂര്‍ നഴ്‌സിംഗ് ഹോമില്‍ ചികിത്സക്കെത്തിയ സ്ത്രീയുടെ കുഞ്ഞിന്റെ സ്വര്‍ണ്ണ പാദസരം പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. കുഞ്ഞിനെയെടുത്ത മാതാവിന്റെ പിന്നാലെ ചെന്ന ദേവസേന സൂത്രത്താല്‍ പാദസരം കവരുകയും കൂടെയുണ്ടായിരുന്ന ജ്യോതിയുമായി രക്ഷപ്പെടുകയായിരുന്നു.

Sharing is caring!