ഒമ്പതാം ക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു

ഒമ്പതാം ക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു

വളാഞ്ചേരി: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇരിമ്പിളിയം കളരിക്കല്‍ ഇല്ലിക്കാപറമ്പില്‍ സുരേഷിന്റെയും അജിതയുടെയും ഏകമകള്‍ ദേവിക (14)യാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് മുറിയിലെ ഫാനില്‍ കുട്ടിയെ തൂങ്ങിയ നിലയില്‍ വീട്ടുകാര്‍ കണ്ടത്. ഇരിമ്പിളിയം ഗവ: ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വളാഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Sharing is caring!