കുനിയില്‍ ഇരട്ടക്കൊലക്കേസ് : പ്രതി ഉമ്മറിന് ആയുധം വിറ്റതായി സാക്ഷിയുടെ മൊഴി

കുനിയില്‍ ഇരട്ടക്കൊലക്കേസ് : പ്രതി ഉമ്മറിന് ആയുധം  വിറ്റതായി സാക്ഷിയുടെ മൊഴി

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സാക്ഷി. നാലാം പ്രതി ഉമ്മറിന് ആയുധം വിറ്റിരുന്നതായി സാക്ഷി കുനിയില്‍ സ്വദേശി രാഘവന്‍ കോടയില്‍ മൊഴി നല്‍കി. കൃത്യം നടക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കത്തി പണിതു നല്‍കിയത്. പ്രതി ഉമ്മറിനെയും സാക്ഷിയായ രാഘവന്‍ തിരിച്ചറിഞ്ഞു. കൊലയാളികള്‍ ഉപയോഗിച്ചതും തൊണ്ടി മുതലായി രേഖപ്പെടുത്തിയതുമായ കത്തി സംഭവത്തിന് ശേഷം മൂന്നാം പ്രതി റഷീദിന്റെ വാടക വീട്ടിലെ കിണറ്റില്‍ ഒളിപ്പിക്കുകയായിരുന്നു. കിണറ്റില്‍ നിന്ന് കത്തി കണ്ടെത്താന്‍ സഹായിച്ച സാക്ഷിയും റഷീദിനെ തിരിച്ചറിഞ്ഞു.

സാക്ഷി പറയാനെത്തുന്നവരെ ഭീഷണിപ്പെടുത്തിയതിനും സ്വാധീനിക്കാന്‍ ശ്രമിച്ചതിനും ഒന്നാം പ്രതി മുക്താറിന് കോടതി നേരിട്ട് ഷോക്കോസ് നോട്ടീസ് നല്‍കി. ഭീഷണിപ്പെടുത്തിയും സ്വധീനിച്ചും സാക്ഷികളെ വശത്താക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി കഴിഞ്ഞദിവസം സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍ ഇ എം കൃഷ്ണന്‍ നമ്പൂതിരി ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് നോട്ടീസ് നല്‍കിയത്. ആക്ഷേപത്തില്‍ എന്തെങ്കിലും കാരണം പറയാനുണ്ടോ എന്ന് വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്.

Sharing is caring!