തവനൂര്‍ വൃദ്ധമന്ദിരത്തില്‍ നാല് മരണം, മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു

തവനൂര്‍ വൃദ്ധമന്ദിരത്തില്‍ നാല് മരണം, മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു

എടപ്പാള്‍: സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള തവനൂര്‍ വൃദ്ധമന്ദിരത്തില്‍ കൂട്ടമരണം. പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ നാലു അന്തേവാസികളാണ് മരിച്ചത്.
ഒരാളുടെ മൃതദേഹംപെട്ടന്ന് സംസ്‌കരിച്ചെങ്കിലും മറ്റുമൂന്നു മൃതദേഹങ്ങളും
സംസ്‌കരിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് കൂട്ടമരണം പുറം ലോകമറിഞ്ഞത്.
അന്തേവാസികളായ കാലടി കാട്ടഞ്ചേരി വാരിയത്ത് വളപ്പില്‍ ശ്രീദേവി അമ്മ(84),
ചാലിശ്ശേരി പെരുമണ്ണൂര്‍ മാടത്തി പറമ്പില്‍ കാളി(74), തേഞ്ഞിപ്പലം ശ്രീനിലയത്തില്‍ കൃഷ്ണ ബോസ് (74), മാങ്ങാട്ടൂര്‍ കടവത്ത് വേലായുധന്‍(102) എന്നിവരാണ് മരിച്ചത്.
ശ്രീദേവി അമ്മ ഞായറാഴ്ച വൈകുന്നേരമാണ് മരിച്ചത്. ഇവരുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച അര്‍ധരാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമായാണ് മറ്റു മൂന്ന് അന്തേവാസികള്‍ മരണമടഞ്ഞത്.
ഇന്നലെ രാവിലെ നാട്ടുകാരില്‍ ചിലര്‍ മരണവിവരം അറിഞ്ഞിരുന്നു.എന്നാല്‍ ബന്ധപ്പെട്ട ഇദ്യോഗസ്ഥരാരും സ്ഥലത്തെത്തിയിരുന്നില്ല. ഒമ്പതു മണിയോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി കൊണ്ടു പോകാന്‍ ആംബുലന്‍സില്‍ കയറ്റിക്കൊണ്ടിരുന്നപ്പോള്‍ നാട്ടുകാര്‍ തടയുകയായിരുന്നു.
ഇത് മറികടന്ന് സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കൊണ്ടു ചോകാന്‍ ശ്രമിച്ചത് ഏറ്റുമുട്ടലിലും വാക്കേറ്റത്തിലുമായി. ഒടുവില്‍ തിരൂര്‍ ആര്‍.ഡി.ഒയും പോലീസും എത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
വൃദ്ധമന്ദിരത്തില്‍ ഇനി യുള്ള 79 അന്തേവാസികളില്‍ 20 പേര്‍ ഗുരുതരാവസ്ഥയിലാണ്. മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍മാരുടെ സേവനം അധികൃതര്‍ തേടാറില്ല. ഇവിടുത്തെ നേഴ്‌സാണ് മരണം സ്ഥിരീകരിക്കലെന്ന സൂപ്രണ്ട് കെ.അബ്ദുള്‍ കരീമിന്റെ പ്രതികരണം മണിക്കൂറുകളോളം സംഘര്‍ഷത്തിന് കാരണമാക്കി. അന്തേവാസികളില്‍ പകുതി പേരും എണ്‍പത് വയസിന് മുകളില്‍
പ്രായമുള്ളവരാണ്. ഇവര്‍ക്ക് രാത്രിയില്‍ ഉറക്കമില്ലായ്മയുണ്ടെന്ന് വെളിപ്പെടുത്തുന്നു.
ജീവനക്കാര്‍ക്ക് രാത്രിയില്‍ സുഖമായി ഉറങ്ങാന്‍ അന്തേവാസികള്‍ക്ക് ഉറക്കഗുളികകളും ഡോസ് കൂടിയ ഇഞ്ചക്ഷനുകളും നല്‍കുകയാണ് പതിവെന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ രേഖാമൂലം പരാതിപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒ, തഹസില്‍ദാര്‍ അടക്കമുള്ളവര്‍ അന്തേവാസികളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജീവനക്കാരില്‍ നിന്ന് പീഡനം ഏല്‍ക്കുന്നുണ്ടെന്നായിരുന്നു അന്തവാസികളുടെ പരാതി. മസ്തിഷ്‌ക ആഘാതവും പകര്‍ച്ചവ്യാധികളുമാണ് മരണകാരണമെന്ന് തവനൂര്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ: സജി വെളിപ്പെടുത്തി. എന്നാല്‍ ചികിത്സക്കായി ഇവരെ കൊണ്ടുപോയിട്ടില്ല.കഴിഞ്ഞ രണ്ടു മാസത്തിനിടെ തവനൂര്‍ വൃദ്ധമന്ദിരത്തില്‍ ആറു പേരാണ് മരിച്ചത്.
ബന്ധുക്കള്‍ വൃദ്ധമന്ദിരത്തിലെത്തിച്ചവര്‍ക്ക് അസുഖം ബാധിക്കുമ്പോള്‍ അധികൃതര്‍ വിവരം അറിയിക്കാറുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച വിവരമാണ് ബസുക്കളെ അറിയിച്ചതത്രെ.
കുറ്റിപ്പുറം എസ്.ഐ: ചിറക്കല്‍ ബഷീറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.
ആര്‍.ഡി.ഒ ഇന്‍ക്വസ്റ്റ് ചെയ്യണമെന്ന് ശഠിച്ചതോടെ ഉച്ചക്ക് തിരൂര്‍ ആര്‍.ഡി.ഒ എത്തി.ഈ സമയം വരെ വൃദ്ധമന്ദിരത്തിന് മുന്നില്‍ യു.ഡി.എഫും ബി- ജെ.പിയും ഉപരോധസമരത്തിലായിരുന്നു. രണ്ടു മണിയോടെ നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നമൃതദേഹങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.
സാധാരണ പുറത്തു നിന്നുള്ള ഭക്ഷണമാണ് എത്താറുള്ളതെന്നും ഞായറാഴ്ച മന്ദിരത്തിലുണ്ടാക്കിയ ഭക്ഷണമാണ് എല്ലാവരും കഴിച്ചതെന്ന് സൂപ്രണ്ട് പറഞ്ഞു.

വുദ്ധസദനത്തിലെ മരണം; അന്വേഷണത്തിന്
മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

മലപ്പുറം: തവനൂരിലെ വ്യദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, എന്നിവര്‍ മൂന്നാഴ്ചക്കകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. തവനൂര്‍ വൃദ്ധസദനം സൂപ്രണ്ടും വിശദീകരണം നല്‍കണം.
അന്തേവാസികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ആരോഗ്യ പരിശോധന നടത്താറുണ്ടോയെന്നും ചുമതലക്കാര്‍ ഉത്തരവാദബോധത്തോടെ പ്രവര്‍ത്തിച്ചിരുന്നോ എന്നും സംശയം ഉയര്‍ന്നിട്ടുള്ളതായി കമ്മീഷന്‍ ഇടക്കാല ഉത്തരവില്‍ പറഞ്ഞു.കേസ് ഒകേ്ടാബര്‍ 30 ന് പരിഗണിക്കും.

Sharing is caring!