ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കൊണ്ടോട്ടിക്കാരിയായ പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ കരസ്തമാക്കി പണം തട്ടിയ യുവാവ് അറസ്റ്റില്‍

കൊണ്ടോട്ടി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കൊണ്ടോട്ടിക്കാരിയായ പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ കരസ്തമാക്കി ഭീഷണിപ്പെടുത്തി പണം വാങ്ങിയ യുവാവ് അറസ്റ്റില്‍. കൊല്ലം ആദിനാട് പടന്നയില്‍ പ്രശാന്ത് (20)ആണ് അറസ്റ്റിലായത്.
ഫേസ്ബുക്ക് പരിചയപ്പെട്ട യുവാവ് യുവതിയോട് പ്രണയമുള്ളതായി അഭിനയിച്ചാണ് ഫോട്ടോ കരസ്തമാക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് യുവതിയുമായി ഫേസ്ബുക്കിലൂടെ പ്രശാന്ത് പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ചു നഗ്നഫോട്ടോ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഭീഷണപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിമുഴക്കി. ഇതോടെ യുവതി പതിനയ്യായിരം രൂപ ഇയാളുടെ ബാങ്ക് അകൗണ്ടിലേക്ക് കൈമാറി. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെടുകയും നാട്ടിലുള്ള ചിലര്‍ക്കു നഗ്ന ഫോട്ടോ അയച്ച് കൊടുക്കുകയും ചെയ്തതോടെയാണ് യുവതി കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കിയത്. യുവതി പണം നല്കിയ അക്കൗണ്ട് നന്പര്, മൊബൈല്‍ ഫോണ്‍ എന്നിവ കേന്ദ്രീകരിച്ച് പോലസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടില്‍ നിന്നു പിടികൂടിയത്. പ്രതി പോലീസിനോടും തട്ടിക്കയറി. യുവതിയുടെ നഗ്ന ചിത്രങ്ങളുളള മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊണ്ടോട്ടി സിഐ മുഹമ്മദ് ഹനീഫ, എസ്ഐ ജാബിര്‍, എഎസ്ഐമാരായ ദിനേശ്കുമാര്‍, സന്തോഷ്, സിപിഒ സിയാവുല്‍ ഹഖ്, പമിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]