മലപ്പുറം ജില്ലയില്‍നിന്ന് ആര്യാടന്‍മാര്‍ ഇനി ജനപ്രതിനിധികളാകില്ലെന്നു പി.വി.അന്‍വര്‍ എം.എല്‍.എ

നിലമ്പൂര്‍: മലപ്പുറം ജില്ലയില്‍ നിന്ന് ആര്യാടന്‍മാര്‍ ഇനി ജനപ്രതിനിധികളാകില്ലെന്നു പി.വി.അന്‍വര്‍ എം.എല്‍.എ തുറന്നടിച്ചു. നിലമ്പൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ബിസിനസ് ലോബികളുമായി ചേര്‍ന്നു കുപ്രചാരണം നടത്തി തന്നെ വ്യക്തിപരമായി ആക്ഷേപിക്കാനും സാന്പത്തികമായി തകര്‍ക്കാനും ശ്രമം നടത്തുന്നു. രാഷ്ര്ടീയപരമായി നേരിടാന്‍ കഴിയാത്തതു മൂലമാണ് ഈ നീക്കം.
ആര്യാടന്‍മാരുടെ നീക്കത്തിനെത്തിരെ കോണ്‍ഗ്രസില്‍ നിന്നുതന്നെ എതിര്‍പ്പ് ശക്തമാകുകയാണ്. ഇതിന്റെ പ്രതിഫലനമാണ് പോത്തുകല്ല് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാണാനായത്. തുടര്‍ച്ചയായി അമരന്പലം പഞ്ചായത്തില്‍ രണ്ടു കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളും പാര്‍ട്ടിവിട്ടു. കൂടുതല്‍ മെംബര്‍മാര്‍ നിലന്പൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നിന്നു കൂട്ടത്തോടെ രാജിവയ്ക്കും. ഇത് അന്‍വറിന്റെ നേട്ടമല്ലെന്നും ആര്യാടന്‍മാര്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നുയരുന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണെന്നും അന്‍വര്‍ എം.എല്‍.എ പറഞ്ഞു. രാഷ്ട്രീയപരമായി തന്നെ നേരിടാന്‍ കഴിയാത്തതു കൊണ്ടാണ് ലോബികളെ കൂട്ടുപിടിച്ചു വ്യക്തിപരമായി നേരിടാനുള്ള ശ്രമം നടത്തുന്നത്. എന്നാല്‍ ഇതു കൊണ്ടൊന്നും തന്നെ തളര്‍ത്താനാകില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതു കൊണ്ടാണ് തന്നെ രാഷ്ര്ടീയപരമായി നേരിടാന്‍ ഇവര്‍ ഭയക്കുന്നത്.
സി.പി.ഐയുമായി ആര്യാടന്‍ ഷൗക്കത്ത് ചര്‍ച്ച നടത്തിയില്ലേയെന്ന ചോദ്യത്തിനു കോണ്‍ഗ്രസിനു മലപ്പുറം ജില്ലയില്‍ അടിത്തറ നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവാണ് ഇതിനു കാരണമെന്നും സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി എന്‍ഡിഎയുമായി ചര്‍ച്ച നടത്തിയെന്നാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്‍ രാഷ്ര്ടീയ വ്യവസായമാണ് നടത്തുന്നതെന്നും അന്‍വര്‍ എംഎല്‍എ ആരോപിച്ചു. അമരന്പലം പഞ്ചായത്ത് അംഗം ടി.പി.ഹംസ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് എല്‍ഡിഎഫില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ടാണ് എംഎല്‍എ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്. അമരന്പലം പഞ്ചായത്ത് എല്‍ഡിഎഫ് അംഗങ്ങള്‍ക്കൊപ്പം സിപിഎം ഏരിയ സെക്രട്ടറി ഇ.പത്മാക്ഷന്‍, ഏരിയ സെന്റര്‍ അംഗം പി.ടി.ഉമ്മര്‍, അമരമ്പലം ലോക്കല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, ജനാധിപത!്യ മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറി അരുമ ജയകൃഷ്ണന്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച ടി.പി.ഹംസ എന്നിവരും പങ്കെടുത്തു.
മലപ്പുറം ജില്ലയില്‍ നിന്ന് ആര്യാടന്‍മാര്‍ ഇനി
ജനപ്രതിനിധികളാകില്ലെന്നു പി.വി.അന്‍വര്‍ എം.എല്‍.എ

RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]