വി.പി നിസാറിന് കൊളംബിയര്‍ മാധ്യമ അവാര്‍ഡ്

മലപ്പുറം: കൊളംബിയര്‍ സി.എം.ഐയുടെ സ്മരണയ്ക്കായി ഫാ. കൊളബിയര് കയത്തിന്‍കര സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കൊളംബിയര്‍ മാധ്യമ അവാര്‍ഡ് മംഗളം ദിനപത്രം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാറിന്.
വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പ്രകാത്നാ ആദിവാസി വിഭാഗമായ ചോലനായക്കരെ കുറിച്ചു മംഗളം ദിനപത്രത്തില്‍ എഴുതിയ’ ഭൂപടത്തില്‍നിന്നും മായ്ക്കപ്പെടുന്നവര്’ എന്ന അന്വേഷണാത്മക പരമ്പരക്കാണ് അവാര്‍ഡ് ലഭിച്ചത്. 30,000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
വിവിധ മലയാള പത്രങ്ങളില്‍നിന്നും പരിശോധക സമിതിക്ക് മുന്നില്ലഭിച്ച 26 നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് വിജയിയിയെ പ്രഖ്യാപിച്ചത്.
പ്രമുഖ മാധ്യമ വിചാരകന്‍ ഡോ. സബാസ്റ്റിയന്പോള് ചെയര്‍മാനും ഫാ. കൊളംബിയര്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഹാരിഷ് എബ്രഹാം കയത്തിന്‍കര കണ്‍വീനറും രവിപാല, ഡോ. സാബു ഡി. മാത്യൂ എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ജേതാവിനെ കണ്ടെത്തിയത്.
അവാര്‍ഡ് കമ്മിറ്റി ഏകകണ്ഠമായാണ് നിസാറിനെ ജേതാവായി തെരഞ്ഞെടുത്തതെന്നു ഡോ. സെബാസ്റ്റിയന് പോള്‍, ഹാരിഷ് എബ്രാഹാം, രവി പാലാ, ഡോ. സാബു ഡി മാത്യു എന്നിവര്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്റ്റേറ്റ്സമാന്‍ മാധ്യമ അവാര്‍ഡ്, കേരളാ നിയമസഭായുടെ ആര്. ശങ്കരനാരായണന് തമ്പി മാധ്യമ അവാര്‍ഡ്, കേരളാ മീഡിയാ അക്കാഡമിയുടെ എന്‍.എന്‍ സത്യവ്രതന്‍മാധ്യമ അവാര്‍ഡ് അടക്കം എട്ട് മാധ്യമ പുരസ്ക്കാരങ്ങളാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ നിസാറിന് ലഭിച്ചത്. മലപ്പുറം കോഡൂര്‍ വലിയാട് മൈത്രി നഗര്‍ സ്വദേശി വിളഞ്ഞിപ്പുലാന് അബൂബക്കറിന്റേയും അസ്മാബിയുടേയും മകനാണ്. ഭാര്യ: മുനീറ. മക്കള്‍: റിഫില്‍ ഷാന്‍, ഇവാന.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി