വടക്കേമണ്ണ നൂറാടി പാലത്തിന്റെ താഴ്ഭാഗം ഇടിഞ്ഞു, ഭിത്തിസംരക്ഷിക്കാന് ആവശ്യപ്പെട്ട് കോഡൂരിലെ യൂത്ത്ലീഗുകാര്‍ കലക്ടറെകണ്ടു

മലപ്പുറം: വടക്കേമണ്ണ നൂറാടി പാലത്തിന്റെ താഴ്ഭാഗം പ്രളയത്തിന് ശേഷം ഇടിഞ്ഞതുമായി ബന്ധപ്പെട്ട് ഭിത്തി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കോഡൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ജില്ലാകലക്ടര്‍ അമിത് മീണയെ സന്ദര്‍ശിച്ചു. ഇടിഞ്ഞ ഭാഗം ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് യൂത്ത്ലീഗ് ആവശ്യപ്പെട്ടു. നൂറാടിപലത്തിന്റെ തൂണുകള്‍ക്ക് പുഴയില്‍ ഒരുക്കിയിരുന്ന സംരക്ഷണ ഭിത്തികള്‍ പ്രളയത്തോടെ ഏറെഭാഗവും ഒലിച്ചു പോയിരുന്നു. ഇത് പാലത്തിന്റെ തൂണുകള്‍ക്ക് ഭീഷണിയാവും. ഒരു തടയണപോലെ പ്രവര്‍ത്തിച്ചിരുന്ന ഈ സംരക്ഷണ ഭിത്തികള്‍ ഈ പ്രദേശത്ത് പുഴയില്‍ വെള്ളം കെട്ടി നിര്ത്തതാനും സഹായിച്ചിരുന്ന്നു. ഇത് സമീപത്തെ കിണറുകളില്‍ ജലനിരപ്പ് ഉയരാനും കാരണമായി. എന്നാല്‍ ഭിത്തി തകര്‍ന്നതോടെ വെള്ളം കെട്ടി നിര്‍ത്താനാവുന്നില്ല. ഇത് പ്രദേശത്തുള്ള കിണറുകളില്‍ വെള്ളം താഴാനും, കുടിവെള്ള ലഭ്യത കുറയുന്നതിനും കാരണമാവുമെന്നും യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കലക്ടറെ അറിയിച്ചു.. കോഡൂര്‍ മുസ്ലിം യൂത്ത്ലീഗ് ഭാരവാഹികളായ മുജീബ് ടി, നൗഷാദ് പരേങ്ങല്‍, റബീബ് കെ.ടി, ഷിഹാബ് അരീകത്ത്, അജ്മല്‍ തറയില്‍ , ജൈസല്‍ മങ്ങാട്ടുപുലം എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]