ചൂട്ചായ ദേഹത്ത്‌വീണ് ഒമ്പതു മാസമായ പിഞ്ചുകുഞ്ഞ് മരിച്ചു

ചൂട്ചായ ദേഹത്ത്‌വീണ്  ഒമ്പതു മാസമായ  പിഞ്ചുകുഞ്ഞ് മരിച്ചു

തിരൂരങ്ങാടി : ചൂടുചായ ദേഹത്തു വീണ് പൊള്ളലേറ്റ ഒമ്പതു മാസമായ പിഞ്ചു കുട്ടി മരിച്ചു. കോട്ടക്കല്‍ ഇന്ത്യ നൂര്‍ ചെറ്റാരികുന്നത്ത് ദിലീപിന്റെയും ഷിന്‍സിയുടെയും ഏക മകന്‍ ദ്രുപദ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മടിയിലിരുത്തി ചായ കൊടുക്കുന്നതിനിടെ സ്പൂണ്‍ എടുക്കുന്നതിനായി കുട്ടിയെ താഴെ വെച്ചപ്പോള്‍ ദുപ്രദിന്റെ കാല്‍ പാത്രത്തില്‍ തട്ടുകയായിരുന്നു. പാത്രത്തിന്റെ പിടിയില്‍ ചവിട്ടേറ്റതിനാല്‍ ചായ കുട്ടിയുടെ ശരീരത്തിലേക്ക് മറിയുകയും പൊള്ളലേല്‍ക്കുകയും ആയിരുന്നു. വെന്നിയൂര്‍ കൊടക്കല്ലുള്ള മാതൃവീട്ടില്‍ വെച്ചായിരുന്നു അപകടം. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു. തിരൂരങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്‌റ്‌മോമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കയച്ചു. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദമ്പതികള്‍ക്ക് പിറന്ന കുട്ടിയാണ് ദ്രുപദ്.

Sharing is caring!