ചവിട്ടുപടിയായ ജൈസലിന് പൊന്നാനിയുടെ ആദരം

ചവിട്ടുപടിയായ ജൈസലിന് പൊന്നാനിയുടെ ആദരം

പൊന്നാനി: പ്രളയ ദുരന്ത മുഖത്തു സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ മനുഷ്യത്വത്തിന്റെ പ്രതീകം ജൈസലിനും മലപ്പുറം ജില്ലാ ട്രോമാ കെയര്‍ പൊന്നാനി സ്റ്റേഷന്‍ യൂണിറ്റ് അംഗങ്ങള്‍ക്കും പൊന്നാനി ലയണ്‍സ് ക്ലബ് സ്നേഹാദരം നല്‍കി. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ടി. അബ്ദുല്‍ ഹകീം അദ്ധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി എവറസ്റ്റ് ലത്തീഫ് ഉപഹാരസമര്‍പ്പണം നടത്തി. വി.പി.സി ഫസല്‍ തങ്ങള്‍, സുരേന്ദ്രന്‍, ലിയാക്കത്ത്, ഇബ്രാഹിംകുട്ടി (ഐ.ബി.എം), ഡോ. കൃഷ്ണകുമാര്‍, മുഹമ്മദ് പൊന്നാനി എന്നിവര്‍ പ്രസംഗിച്ചു. ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ ക്യാഷ് അവാര്‍ഡും ജൈസലിന് കൈമാറി.

Sharing is caring!