മമ്പുറം ആണ്ടുനേര്‍ച്ച: മതപ്രഭാഷണ പരമ്പര തുടങ്ങി

മമ്പുറം ആണ്ടുനേര്‍ച്ച: മതപ്രഭാഷണ പരമ്പര തുടങ്ങി

രൂരങ്ങാടി: 180 ാം മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന മൂന്ന് ദിവസത്തെ മതപ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കമായി.ഇന്നലെ രാത്രി നടന്ന പ്രഭാഷ സദസ്സ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വവര്‍ഗരതി രാജ്യത്തെ സാമൂഹ്യ വ്യവസ്ഥയെ തകര്‍ക്കുമെന്നും ലൈംഗികരോഗ പകര്‍ച്ചയിലൂടെ ആരോഗ്യനില താളം കതെറ്റുമെന്നും തങ്ങള്‍ പറഞ്ഞു. ഭിന്നലിംഗക്കാരെയും മൂന്നാം ലിംഗവിഭാഗത്തെയും നമ്മില്‍ ഒരുത്തരായി കാണാന്‍ ശ്രമിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അദ്ധ്യക്ഷത വഹിച്ചു. സി.യൂസുഫ് ഫൈസി മേല്‍മുറി സ്വാഗതം പറഞ്ഞു. വി.പി അബ്ദുല്ല കോയ തങ്ങള്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്, അലി മൗലവി ഇരിങ്ങല്ലൂര്‍, യു.ശാഫി ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, കുട്ടിയാലി ഹാജി പറമ്പില്‍ പീടിക എന്നിവര്‍ പങ്കെടുത്തു. ഇന്ന് നടക്കുന്ന മതപ്രഭാഷണ വേദി സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫാ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.15 ന് ശനിയാഴ്ച സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫാ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 16 ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അന്‍വര്‍ മുഹയിദ്ദീന്‍ ഹുദവി പ്രഭാഷണവും നടത്തും.

Sharing is caring!