വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ തേടി ബാംഗ്ലൂര്‍ സ്വദേശിനി വളാഞ്ചേരിയിലെത്തി

വിവാഹ വാഗ്ദാനം നല്‍കി  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ  യുവാവിനെ തേടി ബാംഗ്ലൂര്‍  സ്വദേശിനി വളാഞ്ചേരിയിലെത്തി

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ തേടി ബാംഗ്ലൂര്‍ സ്വദേശിനി വളാഞ്ചേരിയിലെത്തി. യുവാവ് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയാണ് എന്ന് പറഞ്ഞ് യുവതി വളാഞ്ചേരി പോലീസില്‍ പരാതി നല്‍കി. യുവാവിനെതിരെ ബാംഗ്ലൂര്‍ പോലീസിലും യുവതി പരാതിനല്‍കിയിട്ടുണ്ട്.

ബാംഗ്ലൂര്‍ സ്വദേശിനിയായ യുവതി വളാഞ്ചേരിയിലെത്തിയത് ഒരു യുവാവിനെ തേടിയാണ്. ഫേസ്ബുക്ക് വഴി സൗഹൃദം നടിച്ച് തന്നെ പീഢിപ്പിക്കുകയും ഗര്‍ഭിണിയാക്കിയതിന് ശേഷം പണംതട്ടി കടന്നുകളഞ്ഞെന്നും യുവതി പറയുന്നു.
വളാഞ്ചേരി സ്വദേശി യുവാവിനെതിരെ ബാംഗ്ലൂര്‍ പോലീസില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. തന്നെ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് യുവതി വളാഞ്ചേരി പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. തന്റെ അവസ്ഥ മറ്റൊരു സ്ത്രീകള്‍ക്കും ഉണ്ടാകാതിരിക്കാനാണ് മാധ്യമങ്ങളിലൂടെ ഇത് തുറന്നുപറയുന്നതെന്നും യുവതി പറഞ്ഞു.

Sharing is caring!