രണ്ട്മാസം മുമ്പ് എടപ്പാളില് നിന്ന് കാണാതായ യുവതിയും കുഞ്ഞും കാസര്കോട് സ്വദേശിക്കൊപ്പം കുംഭകോണത്ത്

ചങ്ങരംകുളം:രണ്ട് മാസം മുമ്പ് എടപ്പാളില് നിന്ന് കാണാതായ യുവതിയെയും കുഞിനെയും കുംഭകോണത്ത് കണ്ടെത്തി
ഡോക്ടറെ കാണാനെന്നും പറഞ് വീട് വിട്ടില് നിന്നിറങ്ങിയ 22കാരിയായ യുവതിയെയും രണ്ട് വയസ്സുള്ള മകനെയും കാണാതായാതായി ഭര്ത്താവ് നല്കിയ പരാതിയില് പോലീസ് നടത്തിയ അന്യേഷണത്തിലാണ് തഞ്ചാവൂര് കുംഭകോണത്ത് വെച്ച് കാസര്ഗോഡ് സ്വദേശിയായ യുവാവിനൊപ്പം യുവതിയെയും കുഞിനെയും കണ്ടെത്തിയത്.
ഒരാഴ്ചയോളം ഷെയര് ചാറ്റ് ചെയ്ത് പരിചയപ്പെട്ട കാസര്ഗോഡ് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്.
വിവിധ സ്ഥലങ്ങളില് മാറി മാറി കഴിഞു വന്ന ഇവര് രണ്ട് മാസത്തോളം അന്യേഷണ ഉദ്ധ്യോഗസ്ഥരെ വട്ടം കറക്കിയിരുന്നു.
കഴിഞ ദിവസം തമിഴ്നാട് തഞ്ചാവൂരില് ഇവര് ഉണ്ടെന്നറിഞ് നേരിട്ടെത്തി കസ്റ്റഡിയില് എടുക്കുകയായിരുന്നു
ഡിവൈഎസ്പി ബിജുഭാസ്കറുടെ നേതൃത്വത്തില് ചങ്ങരംകുളം എസ്ഐ മനോജ്കുമാര് ആണ് കേസിന്റെ അന്യേഷണം നടത്തിയിരുന്നത്.
RECENT NEWS

മലപ്പുറത്തെ പത്താം ക്ലാസ് വിദ്യാർഥി ബസിൽ കുഴഞ്ഞു വീണ് മരിച്ചു
മലപ്പുറം: പത്താം ക്ലാസ് വിദ്യാർഥി ബസിൽ കുഴഞ്ഞ് വീണു മരിച്ചു. സ്ട്രെയ്റ്റ്പാത്ത് ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി റിഹാൻ (16) ആണ് മരിച്ചത്. മാനന്തവാടി സ്വദേശിയായ റിഹാൻ ബസിൽ നാട്ടിലേക്ക് മടങ്ങും വഴി ബസിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അവശ [...]