പാദസ്വരം വാങ്ങാന്‍ മൂന്നുവര്‍ഷമായി സ്വരൂപിച്ച നാണയ തുട്ടുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മലപ്പുറത്തെ നാലാം ക്ലാസ്സുകാരി
വേങ്ങര: തനിക്കേറെ ഇഷ്ടപ്പെട്ടപാദസരം വാങ്ങാന്‍ മൂന്നു വര്‍ഷമായി സ്വരൂപിച്ച നാണയ തുട്ടുകള്‍ അടങ്ങിയ ഹുണ്ടിക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി നാലാം ക്ലാസ്സുകാരിയും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. നാട്ടിലുണ്ടായ പ്രളയത്തിന്റെ കാഠിന്യവും സഹജീവികള്‍ നേരിട്ട ദൈന്യതയും പത്ര, ദൃശ്യമാധ്യമങ്ങളിലൂടെ വായിച്ചും, കണ്ടു മറിഞ്ഞാണ് തന്റെ സ്വന്തമായ പാദസരമെന്ന സ്വപനം മററുള്ളവര്‍ക്കായി മാറ്റിവെക്കാന്‍ ഈ കുഞ്ഞിനെ പ്രേരിപ്പിച്ചത്. കച്ചേരിപ്പടി പറഞ്ചേരി കുഞ്ഞീതു ട്ടിയുടേയും റുക്കിയയുടേയും മകള്‍ തെസ്നിയയാണ് എ എംഎല്‍പി സ്കൂള്‍ വലിയോറ നോര്‍ത്ത് ല്‍ നടന്ന ചടങ്ങില്‍ ക്ലാസ്സ് അധ്യാപകന് കെ പി പ്രജീഷിന് ഹുണ്ടിക കൈമാറിയത്.പഞ്ചായത്ത് മെമ്പര്‍മാരായ പി അച്ചുതന്, പി അഷറഫ്, കെ അബ്ദുറഹിമാന് എന്നിവര്‍ സംസാരിച്ചു
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]