വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ് കമ്മിറ്റികള്‍ പ്രളയക്കെടുതിയിലായ കേരളത്തെ സഹായിക്കാനെത്തി

മലപ്പുറം: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമായി രാജ്യത്തെ ഇതര സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റികളും രംഗത്ത്.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയും മറ്റു പോഷക സംഘടനകളും നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ് കമ്മിറ്റികള്‍ കടന്നു വരുന്നത്. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ര്ട, ഉത്തര പ്രദേശ്, ജാര്‍ഗണ്ഡ്, ഡല്‍ഹി, ബംഗാള്‍, തുടങ്ങിയ സംസ്ഥാന കമ്മിറ്റികളാണ് സജീവമായി റിലീഫ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത്.
യു.പി സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ് ഡോ. മുഹമ്മദ് മതിന്‍ഖാന്‍ ലക്‌നൗ, യു.പി യൂത്ത് ലീഗ് സെക്രട്ടറി സുബൈര്‍ മീററ്റ്, യു.പി മുസ്‌ലിംലീഗ് സെക്രട്ടറി അത്തിഖ് ഖാന്‍ കാണ്‍പൂര്‍, മുസ്‌ലിം ലീഗ് കാണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇന്‍ഫാന്‍, മുഹമ്മദ് ഇദ്‌രീസ് മീററ്റ്, ലായിക്ക് മുഹമ്മദ് ലക്‌നൗ, മുഹമ്മദ് അനസ് മീററ്റ്, എന്നിവരടങ്ങുന്ന സംഘം, വീട്ടുപകരണങ്ങള്‍ വസ്ത്രങ്ങള്‍, ഭക്ഷണ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ മുസ്‌ലിം ലീഗ് നേതാക്കളെ ഏല്‍പിച്ചു.
നമഹാരാഷ്ര്ടയില്‍ നിന്നും വന്ന സംഘത്തിന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സുബൈര്‍ ഖാന്‍, മുന്‍ നാഗ്പൂര്‍ കോര്‍പ്പറേഷന്‍ മെമ്പര്‍ അസ്‌ലംഖാന്‍ മുല്ല, ഇഖ്ബാല്‍ അഹമ്മദ്, ഖാസി റിയാസുദ്ധീന്‍, ഇഖ്ബാല്‍ അന്‍സാരി, മുഹമ്മദ് സാബിര്‍, സദ്ദാം അഷ്‌റഫി, ഫിറോസ്ഖാന്‍, ഇര്‍ഷാദ് അന്‍സാരി, ശെയ്ഖ് നാസിം എന്നിവരടങ്ങുന്ന സംഘമാണ് നേതൃത്വം നല്‍കിയത്.
സമീപ കാലത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായ മുന്നേറ്റം രചിക്കുന്ന ഇതര സംസ്ഥാനങ്ങള്‍ റിലീഫ് പ്രവര്‍ത്തന രംഗത്തും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നു മുസ്ലിംലീഗ് സംസ്ഥാന നേതാക്കള്‍ പറഞ്ഞു.. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലികുട്ടി എം.പി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരെ നേരില്‍ കണ്ടാണ് സംഘം സഹായം കൈമാറിയത്. ചടങ്ങില്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, ദേശീയ വൈസ് പ്രസിഡന്റ്മ ാരായ പാണക്കാട് സയ്യിദ് മുഈനലി ശിഹ്ബാ തങ്ങള്‍, അഡ്വ. വി.കെ ഫൈസല്‍ ബാബു, യുത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, നൗഷാദ് മണ്ണിശ്ശേരി, യൂത്ത് ലീഗ് ദേശീയ സമിതി അംഗങ്ങളായ മുഹമ്മദലി ബാബു തേഞ്ഞിപലം, ഷിബു മീരന്‍, യുസുഫ് പടനിലം, സിറാജുദ്ദീന്‍ നദ്‌വി അയ്യായ, പി.പി അങമ്മദ് സാബു, ഫെബിന്‍ കളപ്പാടന്‍ പ്രസംഗിച്ചു.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]