ഹര്‍ത്താലില്‍ മലപ്പുറത്ത് കല്ലേറ് , സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സിക്ക് നേരെ കല്ലെറിഞ്ഞു, ബസിന്റെ ചില്ലുകള്‍ പൊട്ടി

ഹര്‍ത്താലില്‍ മലപ്പുറത്ത് കല്ലേറ് , സര്‍വീസ് നടത്തിയ  കെ.എസ്.ആര്‍.ടി.സിക്ക്  നേരെ കല്ലെറിഞ്ഞു,  ബസിന്റെ ചില്ലുകള്‍ പൊട്ടി

മലപ്പുറം: ഇന്ധന വില വര്‍ദ്ധനയുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് നടത്തുന്ന ഭാരത് ബന്ദിനോട് അനുബന്ധിച്ച് നടത്തുന്ന ഹര്‍ത്താല്‍ മലപ്പുറത്ത് പൂര്‍ണം. ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിനു നേരെ മലപ്പുറം പടിക്കലില്‍വെച്ചു കെല്ലറിഞ്ഞു. ബസിന്റെ ചില്ലുകള്‍പൊട്ടി.

യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്.രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം ഭാരത് ബന്ദ് തുടരുന്നതിനിടെ പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി.ഇന്ന് പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76. 73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപയുമാണ്.

സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. സ്വാകാര്യ ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് റോഡില്‍ ഓടുന്നത്. കടകമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്. സ്വാകാര്യ ബസ്സുകളും കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തുന്നില്ല. അതേസമയം കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ എത്തി തുടങ്ങിയിട്ടില്ല.

ഇന്ധന വില വര്‍ധന്ക്കെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദാണ് കേരളത്തില്‍ ഹര്‍ത്താലായി നടത്തുന്നത്. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ .രാവിലെ ഒന്‍പതു മുതല്‍ മൂന്നുവരെയാണ് എഐസിസി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിലെ സാധാരണജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടാക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും നടത്തും.

ഭാരത ബന്ദിന് കോണ്‍ഗ്രസിന് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായി ജെ.ഡി.എസ് പിന്തുണ അറിയിച്ചിട്ടുണ്ട്. ഡി.എം.കെ നേതാവ് എം.കെ.സ്റ്റ്ാലിന്‍, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരും പിന്തുണ അറിയിച്ചിട്ടുണ്ട്.

Sharing is caring!