പ്രതിസന്ധികളെ പ്രണയം കൊണ്ടു തോല്‍പിച്ച സച്ചിനും ഭവ്യക്കും ആശംസയുമായി അന്‍വര്‍ എംഎല്‍എയെത്തി

പ്രതിസന്ധികളെ  പ്രണയം കൊണ്ടു തോല്‍പിച്ച  സച്ചിനും ഭവ്യക്കും ആശംസയുമായി അന്‍വര്‍ എംഎല്‍എയെത്തി

എടക്കര: പ്രതിസന്ധികളെ പ്രണയം കൊണ്ടു തോല്‍പിച്ച സച്ചിനും ഭവ്യക്കും ആശംസകളും ആത്മധൈര്യവും പകര്‍ന്നു പി.വി അന്‍വര്‍ എംഎല്‍എ സച്ചിന്റെ വീട്ടലെത്തി. യുവജനക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണുമായി ബന്ധപ്പെട്ടു എല്ലാവിധ സഹായവും ലഭ്യമാക്കുമെന്ന് ഇരുവര്‍ക്കും എംഎല്‍എ ഉറപ്പു നല്‍കി. കാന്‍സര്‍ ബാധിതയായ ഭവ്യയും സച്ചിനും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ന്ധപേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല, ഇന്നലെകളില്‍ ഞങ്ങളൊരുമിച്ചു കണ്ട കിനാവുകള്‍ പൂവണിയിക്കാന്‍ വേണ്ടിയാണ് ഞാനവളെ ചേര്‍ത്തു പിടിച്ചതെന്ന ന്ധ സച്ചിന്റെ വാക്കുകളിലെ ആത്മാര്‍ഥതക്കും സത്യസന്ധതക്കും പിന്തുണയേകി നിരവധി പേരാണ് പോത്തുകല്ലിലെ പൂളപ്പാടത്തുള്ള സച്ചിന്റെ വീട്ടിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ സച്ചിന്റെ വീട്ടിലെത്തി ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിരുന്നു. നിസാര കാരണങ്ങള്‍ക്കു പോലും സ്‌നേഹ ബന്ധങ്ങള്‍ തകര്‍ത്തെറിയുന്ന സമൂഹത്തിലെ പുത്തന്‍ തലമുറക്ക് സച്ചിന്‍-ഭവ്യ ദന്പതികളില്‍ നിന്നു ഒരുപാട് പഠിക്കാനുണ്ടെന്നു അന്‍വര്‍ എംഎല്‍എ പറഞ്ഞു. ഭവ്യയുടെ തുടര്‍ചികില്‍സക്കും ഇരുവരുടെയും ഭാവിജീവിതത്തിനുമായി തന്നാലാകുന്ന കരുതലും സഹായവും ഉണ്ടാകുമെന്നും അദ്ദേഹമറിയിച്ചു. സിപിഎം ഏരിയ കമ്മിറ്റിയംഗങ്ങളായ മാട്ടുമ്മല്‍ സലീം, പി. ഷെഹീര്‍ എന്നിവരും എംഎല്‍എക്കൊപ്പമുണ്ടായിരുന്നു.

Sharing is caring!