25മത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് കിരീടം മൂന്നാമതും മലപ്പുറം ഈ്സ്റ്റ് ജില്ലക്ക്

25മത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് കിരീടം മൂന്നാമതും മലപ്പുറം ഈ്സ്റ്റ് ജില്ലക്ക്

ചെമ്മാട്: ഇരുപത്തിയഞ്ചാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില് മലപ്പുറം ഈസ്റ്റ് ജില്ലാ ടീമിന് തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം. അവസാന നിമിഷം വരെ ശക്തമായി വെല്ലുവിളി ഉയര്‍ത്തിയ മലപ്പുറം വെസ്്റ്റ്, കോഴിക്കോട് ജില്ലകളെ മറികടന്നാണ് 542 പോയിന്റുമായി മലപ്പുറം ഈസ്റ്റ് ഹാട്രിക് കിരീടം നേടിയത്. 496 പോയിന്റുമായി മലപ്പുറം വെസ്റ്റ് രണ്ടാം സ്ഥാനവും 484 പോയിന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല് ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ അ പി അബൂബക്കര്‍ മുസ് ലിയാര്‍ ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ മലപ്പുറം വെസ്റ്റിന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരിയും മൂന്നാം സ്ഥാനക്കാരായ കോഴിക്കോടിന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാടും ട്രോഫി നല്‍കി. ക്യാമ്പസ് വിഭാഗം മത്സരത്തില് പത്തനംതിട്ട ജില്ലയിലെ എസ് എ എസ് കോളജ് കോന്നി ഒന്നാം സ്ഥാനവും വണ്ടൂര്‍ അംബേദ്കര്‍ ആര്‍ട്്സ് ആന്‍ഡ് സയന്‍സ് കോളജ് രണ്ടാം സ്ഥാനവും നേടി. കൊണ്ടോട്ടി ഇ എം ഇ എ കോളജ് ടീമിനാണ് മൂന്നാം സ്ഥാനം. സാഹിത്യോത്സവ് കലാപ്രതിഭയായി 30 പോയിന്റ് നേടിയ തൃശൂര്‍ ജില്ലയിലെ ഇ എസ് അശ്കറും സര്‍ഗപ്രതിഭയായി പതിനേഴ് പോയിന്റ് നേടിയ കൊല്ലം ജില്ലയിലെ ബി മുഹമ്മദും അര്‍ഹരായി. അടുത്ത വര്‍ഷത്തെ സാഹിത്യോത്സവിന് ആതിഥേയത്വം വഹിക്കുന്ന തൃശൂര്‍ ജില്ലക്ക് സ്വാഗത സംഘം ചെയര്‍മാന്‍ എം എന്‍ കുഞ്ഞഹമ്മദ് ഹാജി പതാക കൈമാറി. സംഘടനക്ക് കീഴില്‍ പുതുതായി ആരംഭിക്കുന്ന ഓണ്‍ലൈന്‍ ഇസ് ലാമിക് കോഴ്സിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു. സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മഞ്ഞപ്പറ്റ ഹംസ മുസ് ലിയാര്‍, പി കെ എസ് തങ്ങള്‍ തലപ്പാറ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മുഹ് യുദ്ധീന്‍ കുട്ടി താഴപ്ര, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി, മജീദ് കക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ് മാന്‍ സഖാഫി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എന്‍ എം സ്വാദിഖ് സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, സീനത്ത് അബ്ദുര്‍റഹ് മാന്‍ ഹാജി, ശമീര്‍ ഹാജി ഓമച്ചപ്പുഴ, എ മുഹമ്മദ് സ്വാദിഖ്, അബ്ദുര്‍റശീദ് നരിക്കോട്, എം അബ്ദുല്‍ മജീദ്, ഡോ. എം അഹമ്മദ് കോയ, പി എസ് മുഹമ്മദ് അശ്റഫ് സംബന്ധിച്ചു. സി കെ എം ഫാറൂഖ് സ്വാഗതവും ഡോ. നൂറുദ്ദീന്‍ റാസി നന്ദിയും പറഞ്ഞു.

Sharing is caring!