പ്രളയത്തില്‍ കൈത്താങ്ങായ മത്സ്യത്തൊഴിലാളികള്‍ക്ക് അബ്ദുല്‍ വഹാബ് എം.പിയുടെ കൈത്താങ്ങ്
തിരൂര്‍: പ്രളയത്തില്‍ കേരളത്തിന്റെ സൈന്യമായി മാറിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മലപ്പുറം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതയില്‍ കൈത്താങ്ങ്.
മലപ്പുറം ജില്ലയിലെ 300 മത്സ്യത്തൊഴിലാളികള്‍ക്ക്
മൂന്നുമാസം കൊണ്ട് തൊഴില്‍ പരിശീലനവും ഒരു വര്‍ഷം കൊണ്ട് ജോലിയും നല്കുന്ന പദ്ധതി നടപ്പാക്കുന്നു.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ലോക ബാങ്കിന്റെ ധനസഹായത്തോടെ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ-തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നടത്തുന്ന നയിമന്‍സില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ പറവണ്ണ ജി.യു.പി.സ്കൂളില്‍ നടന്നു.
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട, 18 നും 35നും ഇടയില്‍ പ്രായമുള്ള, സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോയവരും സ്കൂളില്‍ പോകാന്‍ അവസരം ലഭിക്കാത്തവരുമായവരെ തൊഴില്‍ പരിശീലനം നല്‍കിയും തുല്യതാ പരീക്ഷയെഴുതി പത്താംക്ലാസ് പാസാക്കിയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് പദ്ധതി.
പി.വി. അബ്ദുള്‍ വഹാബ് എം.പി.ചെയര്‍മാനായ ജന്‍ശിക്ഷണ്‍ സന്‍സ്ഥാനാണ് മലപ്പുറം ജില്ലയിലെ പദ്ധതി നടപ്പിലാക്കുന്നത്. 413 പേരാണ് ഈ വര്‍ഷം പദ്ധതിയില്‍ ചേര്‍ന്നത്. തീരദേശത്തുനിന്ന് 300 പേരുണ്ട്. ഇവര്‍ക്കായി ആറ് പഠനകേന്ദ്രമൊരുക്കിയിട്ടുണ്ട്.
പഠനവും പഠനോപകരണങ്ങളും സൗജന്യമാണ്. ആറുമാസം കൊണ്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓപ്പണ്‍ സ്കൂളിന്റെ പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റും മൂന്നുമാസം കൊണ്ട് തൊഴില്‍ പരിശീലനവും ഒരു വര്‍ഷംകൊണ്ട് ജോലിയും നല്‍കും.
പഠിതാക്കള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ ഹരിശ്രീ കുറിച്ചു. പി.വി. അബ്ദുള്‍വഹാബ് എം.പി.അധ്യക്ഷനായി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സി. മമ്മൂട്ടി എം.എല്‍.എ, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് പി.പി. മെഹ്റുന്നിസ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. നസറുള്ള, സി.എം ടി. ബാവ, മലപ്പുറം ജെ.എസ്.എസ്. ഡയറക്ടര്‍ വി. ഉമ്മര്‍കോയ, റംലനല്ലാഞ്ചേരി, ജസീന കളരിക്കല്‍, സലാം താണിക്കാട്, കാദര്‍ മംഗലം, എം ഹസീന, പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ഖാദര്‍, പി.ടി. സാജിദ, എന്നിവര്‍ പ്രസംഗിച്ചു. പഠിതാക്കള്‍ക്ക് കിറ്റും തൊഴില്‍ തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്കി.
RECENT NEWS
സുരേഷ്ഗോപിയുടെ അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം
മലപ്പുറം: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്രമന്ത്രി സുരേഷ്ഗോപി തുടരുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കേരളാ പത്രപ്രവര്‍ത്തക യൂണിയന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. കെ.യു.ഡബ്ല്യൂ.ജെ [...]