കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിക്ക് നല്‍കി അവന്തിക

കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിക്ക് നല്‍കി അവന്തിക

താനൂർ:  കുടുക്കയിൽ സൂക്ഷിച്ചിരുന്ന തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരിക്കുകയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി അവന്തിക. മുത്തച്ഛനും, ബന്ധുക്കളും നൽകിയ നാണയത്തുട്ടുകളും നോട്ടുകളും ചെറിയ കുടുക്കയിൽ ഇട്ട് സമ്പാദിക്കുന്ന ശീലം ബാല്യം മുതലേ അവന്തികയ്ക്കുണ്ട്. 1252 രൂപയാണ് കുടുക്ക പൊട്ടിച്ചപ്പോൾ ലഭിച്ചത്. താനൂരിലെ മുതിർന്ന സിപിഐ എം നേതാവ് ഭാസ്കരൻ പണം ഏറ്റുവാങ്ങി.

ബന്ധുക്കളിൽ ഒരാൾ നൽകിയ 500 രൂപ
കഴിഞ്ഞദിവസം സ്കൂളിൽ നിന്നും ശേഖരിച്ച ദുരിതാശ്വാസനിധിയിൽ നൽകിയിരുന്നു. ശാസ്ത്രീയമായി നൃത്തം പഠിക്കുന്ന അവന്തിക അക്കാദമിക്പ ഠനത്തോടൊപ്പം കലാരംഗത്തും ഇടപെടുന്നുണ്ട്. സ്കൂൾ മാഗസിനുകളിൽ കഥകളും എഴുതുന്നുണ്ട്. ദേവധാർ ഗവ. ഹയർ സെക്കന്ററി സ്കൂളിലാണ് അവന്തിക പഠിക്കുന്നത്.

കാട്ടിലങ്ങാടി ശ്രീദളത്തിൽ താമസിക്കുന്ന താനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ക്ലർക്കായ കേശവദാസിന്റയും, അങ്കണവാടി വർക്കറായ ശ്രീജയുടെയും രണ്ടു പെൺമക്കളിൽ ഇളയവളാണ് അവന്തിക. ചേച്ചി അർച്ചന കാട്ടിലങ്ങാടി ഗവ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്.

സിപിഐഎം താനൂർ ലോക്കൽ സെക്രട്ടറി സമദ് താനാളൂർ, നഗരസഭ കൗൺസിലർ ഇ ദിനേശൻ, പിടി അക്ബർ എന്നിവരും സന്നിഹിതരായിരുന്നു. #

Sharing is caring!