ക്യാന്‍സര്‍ ബാധിച്ചതറിഞ്ഞിട്ടും കാമുകിയെ ചേര്‍ത്തു പിടിച്ച് വിവാഹം ചെയ്ത സച്ചിന് മംഗളാശംസകളുമായി മുനവ്വറലി തങ്ങളെത്തി

മലപ്പുറം: തന്റെ കാമുകിക്ക് ക്യാന്‍സര്‍ ബാധിച്ചതറിഞ്ഞിട്ടും അവളെ നെഞ്ചോട് ചേര്‍ത്തു പിടിച്ച്
വിവാഹം ചെയ്ത സച്ചിന് മംഗളാശംസകളുമായി
പാണക്കാട് മുനവ്വറലി തങ്ങളെത്തി.
തന്റെ പ്രണയിനിക്ക് ക്യാന്‍സറാണെന്നറിഞ്ഞപ്പോള്‍ അവള്‍ക്ക് കൂടുതല്‍ ആത്മ വിശ്വാസവും കരുതലും പകര്‍ന്നു നല്‍കി താലി കെട്ടി സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ട് വന്ന പോത്തുകല്ലിലെ പൂളപ്പാടം സ്വദേശി സച്ചിന്‍ കുമാറിനും പ്രിയതമ ഭവ്യയ്ക്കും മംഗളാശംസകള്‍ നേരാനാണ് ് യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പൂളപ്പാടത്തെ സച്ചിന്റെ വീട്ടിലെത്തിയത്.
പൂളപ്പാടത്തെ തങ്ങളുടെ കൊച്ചു വീടിന്റെ ഉമ്മറത്തിരുന്ന് നാളെയെ കുറിച്ചുള്ള ഒത്തിരി പ്രതീക്ഷകളും മോഹങ്ങളും പരസ്പരം പങ്ക് വെച്ച് സച്ചിനും പ്രിയതമ ഭവ്യയും വിധിയെ പഴിക്കാതെ ജീവതത്തെ തിരിച്ചു പിടിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്. അവര്‍ക്ക് ആത്മ വിശ്വാസവും കരുത്തും പകര്‍ന്നു നല്‍കി ഒരു നാട് മുഴുവനും ഉണ്ട് അവരുടെ കൂടെ .
സ്‌നേഹരാഹിത്യത്തിന്റേയും കാപട്യങ്ങളുടേയും പുതുലോക ക്രമത്തില്‍ പ്രണയം തീര്‍ത്ത കനകകൊട്ടാരത്തില്‍ പുതിയൊരു ഷാജഹാനും മുംതാസുമായി മാറിയ സച്ചിന്റേയും ഭവ്യയുടേയും വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്താമാധ്യമങ്ങളിലും ഇടം പിടിച്ചിരുന്നു.
മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് യൂത്ത് ലീഗ് പ്രാദേശിക നേതാക്കളുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ് തങ്ങള്‍ സച്ചിന്റെ വീട് സന്ദര്‍ശിക്കാനെത്തിയത്.സനേഹത്തോടൊപ്പം ആത്മവിശ്വാസവും കരുതലും പകര്‍ന്നു നല്‍കിയ സച്ചിന്റെ ത്യാഗമനോഭാവത്തെയും അര്‍പ്പണ മനസ്സിനേയും തങ്ങള്‍ വാനോളം പ്രശംസിച്ചു. സി.എച്ച് സെന്റര്‍ മുഖേന ആവശ്യമായ മുഴുവന്‍ സഹായസഹകരണങ്ങള്‍ നല്‍കാനുള്ള സന്നദ്ധതയും തങ്ങള്‍ സച്ചിനെയും ഭവ്യയേയും അറിയിച്ച് 25000 രൂപയുടെ ചികിത്സാ സഹായം നല്‍കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്‍കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]