തിങ്കളാഴ്ച്ചത്തെ ഹര്‍ത്താല്‍ വിജയിപ്പിക്കണം;മലപ്പുറം യു ഡി എഫ് നേതൃത്വം

തിങ്കളാഴ്ച്ചത്തെ ഹര്‍ത്താല്‍ വിജയിപ്പിക്കണം;മലപ്പുറം യു ഡി എഫ് നേതൃത്വം

മലപ്പുറം: യാതൊരു തത്വദീക്ഷയുമില്ലാതെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുകയും അതുവഴി നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ ദുരിതത്തിലേക്ക് തളളിവിടുന്ന കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ  ദേശീയതലത്തില്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരതബന്ദിനോട് അനുഭാവം പ്രകടിപ്പിച്ച് കേരളത്തില്‍ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും ഹല്‍ത്താല്‍ തീര്‍ത്തും സമാധാനപരമായിരിക്കാന്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. വി വി പ്രകാശ്, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു എ ലത്തീഫ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Sharing is caring!