പെണ്‍കുട്ടിയെ പിതാവും, മദ്രസ്സ അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചു, പിതാവ് അറസ്റ്റില്‍

പെണ്‍കുട്ടിയെ പിതാവും,  മദ്രസ്സ അധ്യാപകനും  ചേര്‍ന്ന് പീഡിപ്പിച്ചു,  പിതാവ് അറസ്റ്റില്‍

 

പരപ്പനങ്ങാടി: പെണ്‍കുട്ടിയെ പിതാവും,മദ്രസ്സ അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി .പിതാവ് കസ്റ്റഡിയില്‍. പരപ്പനങ്ങാടി അറ്റത്തങ്ങാടിയിലാണ് സംഭവം.പോലീസ് പറയുന്നതിങ്ങനെ
പെണ്‍കുട്ടിയെ പിതാവ് ലൈംഗികമായി അഞ്ചാം ക്ലാസ് മുതല്‍ പീഡിപ്പിച്ചിരുന്നു ഈ വിവരങ്ങള്‍ മുഴുവനും നോട്ടായി എഴുതി സൂക്ഷിച്ചത് മദ്രസ്സ അധ്യാപകന്റെ കയ്യില്‍ ലഭിക്കുകയും ഇയാള്‍ പീഡനത്തിന് ശ്രമിക്കുകയുമായിരുന്നു.16 വയസ്സ് ള്ള കുട്ടി പീഡനം സഹിക്കവയ്യാതെ പഠിക്കുന്ന വിദ്യാലയത്തിലെ അധ്യാപകരോട് പറയുകയും ഇവര്‍ മുഖേന ചൈല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് വഴി പരപ്പനങ്ങാടി പോലീസ് കേസെടുക്കുകയുമായിരുന്നു.ഇതിനെ തുടര്‍ന്ന് പിതാവിനെ പോലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.സംഭവം പുറത്തായതോടെ മദ്രസ്സ അധ്യാപകന്‍ മുങ്ങിയിരിക്കുകയാണ്.ഇരുവര്‍ക്കുമെതിരെ പോക് സൊ, ബലാത്സഗം എന്നീ വകുപ്പ് പ്രകാരം കേസെടുത്തു.

Sharing is caring!