യുവാവിനേയും പിതാവിനേയും വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം പ്രതി അറസ്റ്റില്‍

യുവാവിനേയും പിതാവിനേയും വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം പ്രതി അറസ്റ്റില്‍

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ചെരക്കാപറമ്പില്‍ യുവാവിനേയും പിതാവിനേയും വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. ചെരക്കാപറമ്പ് ചെറുഷോല മുഹമ്മദ് ഇസ്മയില്‍(30)നെയാണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ്.ബിനു ഇന്നലെ അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകീട്ടോടെയാണ് ചെരക്കാപറമ്പ് വലിയതൊടി വീട്ടില്‍ അലി(50), മകന്‍ മുഹമ്മദ് സുഹൈല്‍(29) എന്നിവര്‍ക്ക് വീട്ടിനുള്ളില്‍വെച്ച് വെട്ടേറ്റത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സുഹൈല്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Sharing is caring!