മലപ്പുറത്തെ മുഴുവന്‍ വില്ലേജുകളും പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന് യു.ഡി.എഫ് മലപ്പുറം ജില്ലാകമ്മിറ്റി
മലപ്പുറം: ജില്ലയിലെ മുഴുവന്‍ വില്ലേജുകളും പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിക്കണമെന്നു മലപ്പുറത്ത് ചേര്‍ന്ന യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രഖ്യാപിത നഷ്ടപരിഹാരം അതിവേഗം നല്കുവാന് ഗവണ്മെന്റ് തയാറാകണം. നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ രാഷ്ര്ടീയ ഇടപെടലുകള്‍ നടത്തുന്നതു കാരണം അര്‍ഹരായ പലരും പരിഗണനാ പട്ടികയ്ക്ക് പുറത്താണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. പ്രളയത്തില്‍ വിവിധ കാരണങ്ങളാല്‍ നഷ്ടം സംഭവിച്ചവര്‍ക്കു അതിനുള്ള നഷ്ടപരിഹാരം നല്കുന്നതില് ഗവണ്മെന്റ് കാണിക്കുന്ന അലംഭാവം ഉത്കണ്ഠാജനകമാണെന്നു യോഗം ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാര്‍ അടിക്കടി വര്‍ധിപ്പിക്കുന്ന പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവിനെതിരെ 12ന് പഞ്ചായത്ത്, മുനിസിപ്പല്‍ ആസ്ഥാനങ്ങളില്‍ സായാഹ്ന ധര്‍ണ നടത്താന്‍ തീരുമാനിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും
ഒന്‍പത്, 10, 11 തിയതികളില്‍ യുഡിഎഫ് കണ്‍വന്‍ഷനുകള്‍ വിപുലമായി നടക്കും. ഒന്പതിനു നിലന്പൂര്‍, മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, മങ്കട 10ന് പൊന്നാനി, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, കോട്ടക്കല്‍, വള്ളിക്കുന്ന്, വണ്ടൂര്‍, ഏറനാട്, പെരിന്തല്‍മണ്ണ, തവനൂര്‍, 11ന് വേങ്ങര എന്നിങ്ങനെയാണ് കണ്‍വന്‍ഷനുകള്‍ നടക്കുക. 18നു രാവിലെ പത്തിനു മലപ്പുറം പാര്‍ലമെന്റ് കണ്‍വന്‍ഷനും ഉച്ചക്ക് ശേഷം മൂന്നിനു മണിക്ക് പൊന്നാനി പാര്‍ലമെന്റ് കണ്‍വെന്‍ഷനും നടക്കും. കണ്‍വന്‍ഷനില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, കെ.എം. മാണി എംഎല്‍എ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, എം.എം. ഹസന്, ആര്യാടന് മുഹമ്മദ്, പി.വി. അബ്ദുള്‍വഹാബ് എംപി, സി.പി. ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, വി. റാം മോഹന്‍ തുടങ്ങിയ യുഡിഎഫിന്റെ ഉന്നത നേതാക്കള്‍ പങ്കെടുക്കും.
കെ.എന്‍.എ. ഖാദര്‍ എംഎല്‍എ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ചെയര്മാന് പി.ടി. അജയ്മോഹന് അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ഇ. മുഹമ്മദ്കുഞ്ഞി, വെന്നിയൂര്‍ മുഹമ്മദ്കുട്ടി, വാസു കാരയില്‍, ബിജു ഒ.ജെ. കെ.പി. അനസ്, കെ.പി. അബ്ദുള്‍ മജീദ്, വി.എ. കരീം, ഇസ്മയില്‍ പി. മൂത്തേടം എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ യു.എ. ലത്തീഫ് സ്വാഗതം പറഞ്ഞു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]