വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

മലപ്പുറം: പതിനാറുക്കാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കാളികാവ് പൊലീസ് അറസ്റ്റു ചെയ്തു. കാാളികാവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പൂങ്ങോട് മാഞ്ചേരി ജാഫറി(32)നെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാഫര്‍ അയല്‍വാസിയായ 16 കാരനെ പ്രകൃതി വിരുദ്ധ പീഠനത്തിന് വിധേയമാക്കിയതായ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ വിദ്യായാര്ത്ഥിയായ കുട്ടി അധ്യാപകര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാഥാനത്തില്‍
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് കാളികാവ് പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വെള്ളയൂര്‍ സ്വദേശികളായ നീലേങ്ങാടന്‍ മൂസ, കോയിശ്ശേരി മുനീര്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. രണ്ട് പ്രതികളേയും പിടികൂടാനായിട്ടില്ല.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]