മദ്യപിച്ച് അവശനിലയിലായ യുവാക്കളില്‍ ഒരാള്‍ മരിച്ചു

മദ്യപിച്ച് അവശനിലയിലായ യുവാക്കളില്‍ ഒരാള്‍ മരിച്ചു

എടപ്പാള്‍: മദ്യപിച്ച് അവശനിലയിലായ രണ്ടു യുവാക്കളില്‍ ഒരാള്‍ മരിച്ചു. സുഹൃത്ത് അപകടനില തരണം ചെയ്തു. എടപ്പാള്‍ കാവില്‍ പടി പൊന്നില്‍ രാജന്‍(39) ആണ് മരിച്ചത്. അവിവാഹിതനാണ്. തിങ്കളാഴ്ച രാത്രിയില്‍ അവശനിലയിലായ രാജന്‍ മാനസിക വിഭ്രാന്തിയിലായി. അതോടെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. സുഹൃത്തായ കൊറ്റിക്കുന്ന് സ്വദേശി അപകടനില തരണം ചെയ്തു. ബീവറേജില്‍ നിന്ന് മദ്യം കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് ഉള്ള പണത്തിനനുസരിച്ച് പകര്‍ന്നു നല്‍കുന്ന സംഘത്തിന്റെ സ്ഥിരം ഉപഭോക്താവായിരുന്നു മരിച്ചയാളെന്ന് പറയുന്നു. അളവ് കുറയുമ്പോള്‍ ലഹരി കൂട്ടാന്‍ ചില വസ്തുക്കള്‍ മദ്യത്തില്‍ ചേര്‍ക്കാറുണ്ടെന്ന പരാതികളെ തുടര്‍ന്ന് പൊന്നാനി പോലീസ് സ്ഥലത്തെത്തി. മദ്യം പകര്‍ന്ന് നല്‍കുന്ന നാലു പേരോട് ഇന്ന് സേ്റ്റഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ച രാജന്റെ ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകളും പുറമെ കടുത്ത മഞ്ഞപ്പിത്തവും ബാധിച്ചിരുന്നതായി ഡോക്ടര്‍മാര്‍ ബന്ധുക്കള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.പിതാവ്: ബാലക്കുറുപ്പ്്. മാതാവ്: ഇന്ദിരാദേവി. സഹോദരങ്ങള്‍: സോമസുന്ദരന്‍, ബാബു, മിനി.

Sharing is caring!