വാഴക്കാട് 19കാരിയെ പീഡിപ്പിച്ച പ്രതി കീഴടങ്ങി

വാഴക്കാട് 19കാരിയെ പീഡിപ്പിച്ച പ്രതി കീഴടങ്ങി

മഞ്ചേരി : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പത്തൊന്‍മ്പതുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. വാഴക്കാട് ആക്കോട് കളത്തിങ്ങല്‍ ജാസിര്‍ (23) ആണ് മഞ്ചേരി പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ജാസിര്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിനിടെ ഇന്നാണ്‌ പ്രതി മഞ്ചേരി കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ വിവാഹവാഗ്ദാനം നല്‍കി വയനാട് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

Sharing is caring!