പ്രളയക്കെടുതി ധനസമാഹരണം: മലപ്പുറം ജില്ലയുടെ ചുമതല മന്ത്രി കെ.ടി ജലീലിന്

മലപ്പുറം: പ്രളയക്കെടുതി ധനസമാഹരണത്തില്‍ ജില്ലകളില്‍ പ്രാദേശികകേന്ദ്രങ്ങള്‍ സജ്ജീകരിച്ച്മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്താന്‍ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയുംചുമതലപ്പെടുത്തി.
മലപ്പുറംജില്ലയില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ: കെ.ടിജലീലിനും എ.പി.എം മുഹമ്മദ് ഹനീഷ്‌ഐ.എ.എസിനുമാണ്ചുമതല.ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കാന്‍ സന്നദ്ധരായ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്‌സെപ്തംബര്‍ 10 മുതല്‍ 15 വരെ ധനസമാഹരണം നടത്താനാണ്‌സര്‍ക്കാര്‍ നിര്‍ദേശം. അതത്ജില്ലകളില്‍ചുമതലയുള്ളമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ധനസമാഹരണത്തിന് നേത്യത്വം നല്‍കും.
പ്രളയക്കെടുതി;
പണംസ്വരൂപിക്കാന്‍ ഇന്ന് ജില്ലയിലെ
ആയിരത്തോളം ബസുകളുടെ കാരുണ്യയാത്ര
പ്രളയദുരന്തത്തെ തുടര്‍ന്ന്ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നവകേരള നിര്‍മിതിക്കുമായുള്ളമുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് പണംസ്വരൂപിക്കാന്‍ ജില്ലയിലെആയിരത്തോളംസ്വകാര്യ ബസുകള്‍ഇന്ന് (തിങ്കള്‍-3.9.2018) കാരുണ്യയാത്ര നടത്തും. ബസ്‌തൊഴിലാളികളുടെഒരുദിവസത്തെ വേതനവുംഉടമകളുടെവരുമാനവുംദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ്‌സ്വകാര്യ ബസുകളുടെകാരുണ്യസര്‍വ്വീസ്. കേരളസേ്റ്ററ്റ്‌പ്രൈവറ്റ് ബസ്ഓപ്പറേറ്റേഴ്‌സ്‌ഫെഡറേഷന്റെ നേത്യത്വത്തില്‍സംസ്ഥാനത്ത് പതിനായിരംസ്വകാര്യ ബസുകള്‍ പ്രളയദുരന്തമനുഭവിച്ചവര്‍ക്ക് കൈത്താങ്ങാകാന്‍ സര്‍വ്വീസ് നടത്തുന്നതിന്റെ ഭാഗമായാണ്ജില്ലയില്‍ആയിരത്തോളം ബസുകള്‍തിങ്കളാഴ്ചകാരുണ്യയാത്രയുമായി നിരത്തിലിറങ്ങുന്നത്.
ഡീസല്‍ചെലവ്ഒഴികെയുള്ളതിങ്കളാഴ്ചയിലെവരുമാനം മുഴുവനായുംദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ്തീരുമാനം. ആയിരത്തോളം ബസുകളിലായിജില്ലയില്‍രണ്ടായിരത്തിഅഞ്ഞൂറില്‍പ്പരംതൊഴിലാളികളുണ്ട്.ഇവരുടെയും ബസ്ഉടമകളുടെയുംഒരുദിവസത്തെ വരുമാനമാണ്‌സര്‍ക്കാറിലേക്ക്‌കൈമാറുക.കാരുണ്യസര്‍വ്വീസിന്റെ ഫ്‌ളാഗ്ഓഫ്മലപ്പുറത്ത്എ.ഡി.എംവിരാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടികലക്ടര്‍മാരായസി.അബ്ദുല്‍റഷീദ്, ഡോ: ജെഒ.അരുണ്‍, കേരളസേ്റ്ററ്റ്‌പ്രൈവറ്റ് ബസ്ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ചടങ്ങില്‍സംസ്ഥാന ട്രഷറര്‍ഹംസ ഏരിക്കുന്നന്‍, ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് എന്ന നാണി, സംസ്ഥാന കമ്മിറ്റിയംഗം പക്കീസ കുഞ്ഞിപ്പ, ജില്ലാ കമ്മിറ്റിയംഗങ്ങളായി എം രായിന്‍കുട്ടി, കെ.പി നാണി, പൂളക്കുന്നന്‍ ശിഹാബ്എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]