മുസ്ലിംലീഗ് നേതാവ് ജബ്ബാര്‍ഹാജിക്കെതിരെയുള്ള പീഡനക്കേസ് ; പരാതിക്കാരിയുടെ സഹോദരനില്‍നിന്ന് പോലീസ് മൊഴിയെടുത്തു

മലപ്പുറം: മുസ്ലിംലീഗ് നേതാവ് ജബ്ബാര്‍ഹാജിക്കെതിരെയുള്ള പീഡനക്കേസില്‍ പരാതിക്കാരിയുടെ സഹോദരനില്‍നിന്ന് പോലീസ് മൊഴിയെടുത്തു.
അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചതായ കേസിലാണ് മലപ്പുറം വഴുതക്കാട് സ്വദേശിനിയായ
പരാതിക്കാരിയുടെ സഹോദരനില്‍നിന്ന് പോലീസ് മൊഴിയെടുത്ത്
സമസ്തയുടെ ഉലമ ലീഗല്‍ സെല്‍ ചെയര്‍മാനും
മുസ്ലിംലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റായ
ജബ്ബാര്‍ഹാജി അയല്‍വാസിയായ വീട്ടമ്മയെ സംരക്ഷിക്കാമെന്ന് വാക്കുനല്‍കി പീഡിപ്പിച്ചതായ കേസിലാണ് നടപടി. വനിതാ കമീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
മലപ്പുറം ഡിവൈഎസ് പി അബ്ദുള്‍ജലീല്‍ തോട്ടത്തില്‍ലാണ് മൊഴിയെടുത്തത്.
പീഡനം നേരില്‍കണ്ട ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നുണ്ട. ഇതില്‍ മനംനൊന്ത് കുഴഞ്ഞുവീണ പിതാവ് ചികിത്സയിലിരിക്കെ മരിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. മുസ്ലിംലീഗ്, സമസ്ത നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയെങ്കിലും ലീഗ് നേതൃത്വം കുറ്റാരോപിതനെ സംരക്ഷിക്കുകയായിരുന്നുവെന്നാണ് പരാതിക്കരിയുടെ ആരോപണം. തുടര്‍ന്നാണ് സഹോദരന്‍ വനിതാ കമീഷനെ സമീപിച്ചത്. പോലീസ് അന്വേഷണത്തില്‍ നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സഹോദരന്‍ പറഞ്ഞു. ലീഗിലെ സ്വാധീനം ഉപയോഗിച്ച് യുവതിയെയും ബന്ധുക്കളെയും ജബ്ബാര്‍ ഹാജി ഭീഷണിപ്പെടുത്തുന്നതായി നേരത്തെ ഇവര്‍ പരാതിപ്പെട്ടിരുന്നു.
,
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]