വാടസ്ആപ്പ് ഗ്രൂപ്പില്‍ നീല വീഡിയോ പോസറ്റ്് ചെയ്ത മുസ്ലിംലീഗ് നേതാവിനെ പുറത്താക്കി

വാടസ്ആപ്പ് ഗ്രൂപ്പില്‍ നീല വീഡിയോ  പോസറ്റ്് ചെയ്ത മുസ്ലിംലീഗ് നേതാവിനെ പുറത്താക്കി

 

നിലമ്പൂര്‍: നിലമ്പൂര്‍ ലീഗ് നേതൃത്വത്തില്‍ നീല വീഡിയോ വിവാദം കത്തുന്നു. നിലമ്പൂര്‍ മുസ്ലിംലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റും നഗരസഭാ വൈസ് ചെയര്‍മാനുമായ പി.വി ഹംസയെയാണ് പാര്‍ട്ടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കിയത്.

ആറു മാസത്തിനിടെ രണ്ടാം തവണയാണ് നേതാവിന്റെ നീല വീഡിയോ ലീഗ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തിയത്. ആറു മാസം മുമ്പ് നേതാവ് വാട്‌സ് ആപ്പില്‍ നേതാവ് നീല വീഡിയോ അയച്ചത് മാപ്പു പറച്ചിലിലും താക്കീതിലും ഒതുക്കിയിരുന്നു.
പാര്‍ട്ടിയുടെ ഔദ്യോഗിക വാര്‍ട്‌സ് ആപ് ഗ്രൂപ്പിലാകാത്തതിനാല്‍ നടപടിയുണ്ടായില്ല. എന്നാല്‍ നേതൃത്വത്തെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം നേതാവിന്റെ നീല വീഡിയോ എത്തിയത് നിലമ്പൂരിലെ ലീഗ് നേതാക്കള്‍ മാത്രമുള്ള നിലമ്പൂര്‍ ലീഗ് നേതൃത്വം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലും. രാത്രി 10.14നാണ് നേതാവ് ഒമ്പത് നീല വീഡിയോകള്‍ പോസ്റ്റിയത്. കണ്ട് കണ്ണ് തള്ളിയ ലീഗ് നേതാക്കള്‍ ഉടന്‍ നേതാവിനെ റിമൂവ് ചെയ്തു. പലരും ലെഫ്റ്റടിച്ച് ഗ്രൂപ്പില്‍ നിന്നുതന്നെ പോയി. നേതാവിന്റെ നീല വീഡിയോ വിവാദം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് നിലമ്പൂര്‍ നിയോജകമണ്ഡലം നേതൃയോഗവും ചേരുന്നുണ്ട്.

Sharing is caring!