പ്രകൃതി ദുരന്തം; റബീയുള്ളയുടെ ഷിഫാ അല്‍ജസീറാ മെഡിക്കല്‍ ഗ്രൂപ്പ് 25കുടുംബങ്ങള്‍ക്ക് വാടക വീടൊരുക്കി
മലപ്പുറം: പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായ ചാലിയാര്‍ പഞ്ചായത്തിലെ 25 കുടുംബങ്ങള്‍ക്ക് വാടക വീടൊരുക്കി ഷിഫാ അല്‍ജസീറാ മെഡിക്കല്‍ ഗ്രൂപ്പ്. ഉരുള്‍പൊട്ടലില്‍ ജീവനാശമടക്കമുണ്ടായ ചെട്ടിയാമ്പാറ, മതില്‍മൂല എന്നീ കോളനികളിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാനാണ് ഷിഫാ അല്‍ജസീറ മലപ്പുറം പ്രസ് ക്ലബിനൊപ്പം കൈകോര്‍ത്തത്. എരഞ്ഞിമങ്ങാട് യത്തീംഖാനയില്‍ സര്‍ക്കാര്‍ ഒരുക്കിയ പുന:രധിവാസ ക്യാമ്പിലാണ് ദുരിതബാധിതരുള്ളതെന്ന് പ്രസ്ക്ലബ് ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സഹായ വാഗ്ദാനവുമായി ജിസിസി മെഡിക്കല്‍ ഗ്രൂപ്പ് രംഗത്ത് വന്നത്. ക്യാമ്പിലെ ഭൂരിഭാഗം പേരും മടങ്ങിപോയിട്ടും കയറി കിടക്കാന്‍ കൂരയില്ലാത്തതിനാല്‍ ഇവര്‍ ക്യാമ്പില്‍ തുടരുകയാണ്. പേമാരിയിലും ഉരുള്‍പൊട്ടലിലും സര്‍വ്വതും നഷ്ടപ്പെട്ടവരുടെ പുന:രധിവാസത്തിന് സര്‍ക്കാര്‍ വീടൊരുക്കുന്നത് വരെയുള്ള 10 മാസകാലത്തെ വീട്ടു വാടകയാണ് ഷിഫാ അല്‍ജസീറ ഗ്രൂപ്പ് ചെയര്മാന് കെ ടി റബീയുള്ളയുടെ നിര്‍ദ്ദേശാനുസരണം നിലമ്പൂര്‍ തഹസില്‍ദാര്‍ സി വി മുരളീധരന് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് കൈമാറിയത്. കൂടാതെ വീട്ടുപകരണങ്ങളും നല്കി. ചടങ്ങില്‍ ഷിഫാ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് പ്രതിനിധികളായ കെ ടി മുഹമ്മദ് കോയ, കെ ടി മുഹമ്മദ് യൂനസ്, എ കെ ഹബീബ്, യു ഇബ്രാഹിം, ഹംസ തിരൂര്‍. പ്രസ് ക്ലബ് ഭാരവാഹികളായ സുരേഷ് എടപ്പാള്‍, എസ് മഹേഷ് കുമാര്‍, സമീര്‍ കല്ലായി, ഫ്രാന്‍സിസ് ഓണാട്ട്, ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാന്, വില്ലേജ് ഓഫീസര്‍ എം സി അരവിന്ദാക്ഷന് തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
പൊന്നാനി മണ്ഡലത്തിൽ എൽ ഡി എ വികസന രേഖ പുറത്തിറക്കി
തിരൂർ : പൊന്നാനി മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നോട്ട് വെച്ച് എൻഡിഎ വികസന രേഖ പുറത്തിറക്കി. വിദ്യാഭ്യാസ മേഖലയ്ക്കും, കാർഷിക, തീരദേശ മേഖലകൾക്ക് വികസന രേഖ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഗുരുവായൂർ റെയിൽവെ പാത വികസനം, മഴവെള്ള സംഭരണ പദ്ധതികൾ, മാലിന്യ [...]